This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓഷധികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓഷധികള്‍

Herbs

മൃദുവായ കാണ്ഡമുള്ള ചെറുസസ്യങ്ങള്‍. കുറ്റിച്ചെടി(shrub)കളിലും മര(tree)ങ്ങളിലും കാണുന്നതുപോലെ ഇവയ്‌ക്കു കടുപ്പമുള്ള കാണ്ഡമുണ്ടായിരിക്കുകയില്ല. ഓഷധികളെ അവയുടെ ജീവിതകാലത്തിന്റെ ദൈര്‍ഘ്യമനുസരിച്ച്‌ ഏകവര്‍ഷികള്‍, ദ്വിവര്‍ഷികള്‍, ചിരസ്ഥായികള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. ഏകവര്‍ഷികള്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ നിലനില്‌ക്കുകയില്ല. ഈ കാലയളവിനുള്ളില്‍ അവ മുളച്ചുവളര്‍ന്ന്‌ പുഷ്‌പിച്ച്‌ കായ്‌കളുത്‌പാദിപ്പിച്ചശേഷം നശിച്ചുപോകുന്നു. നെല്ല്‌, പയര്‍, സൂര്യകാന്തി, കടുക്‌ മുതലായ ചെടികള്‍ ഇതിനുദാഹരണമാണ്‌ (നോ. ഏകവര്‍ഷികള്‍). രണ്ടുവര്‍ഷം ജീവിക്കുന്ന ചെടികളാണ്‌ ദ്വിവര്‍ഷികള്‍. ആദ്യവര്‍ഷത്തില്‍ ചെടിയുടെ കായികവളര്‍ച്ച പൂര്‍ണമാകുന്നു. രണ്ടാംവര്‍ഷത്തിലാണ്‌ പൂക്കളും വിത്തുകളും ഉത്‌പാദിപ്പിക്കുന്നത്‌. അതിനെത്തുടര്‍ന്ന്‌ ചെടി നശിച്ചുപോകുന്നു. കാബേജ്‌, റാഡിഷ്‌, ബീറ്റ്‌റൂട്ട്‌, കാരറ്റ്‌, ടേര്‍ണിപ്‌ മുതലായ ചെടികള്‍ ഉദാഹരണങ്ങളാണ്‌. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കാലം നില്‌ക്കുന്നവയാണ്‌ ചിരസ്ഥായികള്‍. വാഴ, ഇഞ്ചി, കൂവ മുതലായ സസ്യങ്ങളില്‍ പൂക്കളുണ്ടായിക്കഴിഞ്ഞാല്‍ മണ്ണിനുമുകളിലുള്ള ഭാഗം എല്ലാവര്‍ഷവും നശിച്ചുപോകുന്നു. മഴപെയ്യുമ്പോള്‍ മണ്ണിനടിയിലുള്ള ഭൂകാണ്ഡം പൊട്ടിമുളച്ച്‌ പുതിയ കാണ്ഡം രൂപം പ്രാപിക്കുന്നു. ഔഷധനിര്‍മാണത്തിനും ഭക്ഷണപദാര്‍ഥങ്ങളുടെ രൂചിയും ഗുണവും വര്‍ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന സുഗന്ധമുള്ള ചെറിയചെടികളും ഈ പേരിലറിയപ്പെടുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍