This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓപ്പൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓപ്പല്‍

Opal

ഒരു ഖനിജദ്രവ്യം. സിലിക്കയുടെ ജലയോജിത വകഭേദമാണ്‌ ഓപ്പല്‍. സിലിക്കാ ജല്ലില്‍നിന്നാണ്‌ സാധാരണയായി ഇത്‌ രൂപംകൊള്ളുന്നത്‌. ഭൂജലത്തിന്റെ പ്രവര്‍ത്തനഫലമായി ശിലാവിദരങ്ങളിലും മറ്റും നിക്ഷിപ്‌തമാവുന്നു. ക്വാര്‍ട്ട്‌സിനെക്കാള്‍ തുലോം മൃദുവാണ്‌. 20 ശതമാനം വരെ ജലാംശം ഉള്‍ക്കൊള്ളാറുണ്ട്‌. മൗലികമായി നിറമില്ലാത്തതാണെങ്കിലും അപദ്രവ്യങ്ങള്‍ വര്‍ണവിശേഷങ്ങള്‍ക്കു ഹേതുവാകുന്നു. വര്‍ണവിലാസം പ്രദര്‍ശിപ്പിക്കുന്ന ഓപ്പല്‍ അമൂല്യരത്‌നങ്ങളില്‍ ഒന്നാണ്‌.

ആധുനിക പഠനങ്ങള്‍ ഓപ്പലിന്‌ സൂക്ഷ്‌മ പരല്‍രൂപമുണ്ടെന്നു സൂചിപ്പിക്കുന്നു. ഫോര്‍മുല: Si O2. nH2O. കാഠിന്യം 5.5-6.5; ആപേക്ഷിക സാന്ദ്രത 2.1-2.2. മൗലികഘടകങ്ങള്‍ക്കു പുറമേ ഓപ്പലില്‍ അടങ്ങിയിരിക്കാവുന്ന ഇരുമ്പ്‌ ഓക്‌സൈഡ്‌ മഞ്ഞ, ചുവപ്പ്‌ എന്നീ നിറങ്ങള്‍ക്കും കാര്‍ബണ്‍, മാങ്‌ഗനീസ്‌ ഓക്‌സൈഡ്‌ എന്നിവ കറുപ്പുനിറത്തിനും ഹേതുവാകുന്നു. ശംഖാഭമായ വിഭാംഗനവും കാചാഭദ്യുതിയുമുണ്ട്‌; ദ്യുതിഹീനവുമാകാം. എളുപ്പം അപക്ഷയത്തിനു വിധേയമാവുന്നു.

ഓപ്പല്‍ സുതാര്യമോ അതാര്യമോ ആകാം. നന്നേ സൂക്ഷ്‌മങ്ങളായ വായുകുമിളകള്‍ ഉള്‍ക്കൊണ്ടിരുന്നാല്‍ ഓപ്പലിനു ക്ഷീരസദൃശമായ വര്‍ണവിശേഷം ലഭ്യമാവുന്നു. ഈയിനമാണ്‌ ക്ഷീര ഓപ്പല്‍, മഞ്ഞ, ഓറഞ്ചു നിറങ്ങളുള്ള ഫയര്‍-ഓപ്പല്‍ കടുത്ത ഓറഞ്ചു മുതല്‍ ചുവപ്പുവരെയുള്ള വര്‍ണങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. കറുത്ത ഓപ്പല്‍ ഇരുണ്ട തലത്തിലാണ്‌ വര്‍ണവിലാസം പ്രദര്‍ശിപ്പിക്കുന്നത്‌. ഭൗമാന്തര്‍ഗതമായിട്ടുള്ള സസ്യശാഖകള്‍ ഓപ്പലിനാല്‍ പ്രതിസ്ഥാപനം ചെയ്യപ്പെട്ടാണ്‌ വുഡ്‌-ഓപ്പല്‍ രൂപം കൊള്ളുന്നത്‌. ഫെല്‍സ്‌പാര്‍, കാത്സ്യം, ജിപ്‌സം തുടങ്ങിയ ധാതുക്കളെയും ഈ വിധത്തില്‍ പ്രതിസ്ഥാപനം ചെയ്യുന്നുണ്ട്‌.

തേന്‍ നിറവും റെസീന്‍ദ്യുതിയുമുള്ള വകഭേദത്തെ റെസീന്‍-ഓപ്പല്‍ എന്നു വിശേഷിപ്പിക്കാം. ഓപ്പലിനങ്ങളില്‍ ഏറ്റവും സരന്ധ്രമായ ഹൈഡ്രാഫേന്‍ മുന്തിയ ദ്രവാകിരണകാരിയാണ്‌. ശുഷ്‌കാവസ്ഥയില്‍ അതാര്യമായ ഹൈഡ്രാഫേന്‍ ആര്‍ദ്രാവസ്ഥയില്‍ സുതാര്യമായി മാറുന്നു. ചൂടുറവകള്‍ക്കു ചുറ്റും നിക്ഷിപ്‌തമാവുന്ന ഗയ്‌സറ്റൈറ്റിന്‌ ഓപ്പലുമായി സ്വഭാവസാദൃശ്യമുണ്ട്‌; വര്‍ണരഹിതവും ഗ്ലാസുപോലെ ശുദ്ധവുമായ ഈ പദാര്‍ഥത്തെ "മുള്ളേര്‍സ്‌-ഗ്ലാസ്‌' എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. ജിറസോള്‍ തുടങ്ങി ഓപ്പലിന്റേതായി വേറെയും ഇനങ്ങളുണ്ട്‌.

സാധാരണ ഓപ്പല്‍ അപഘര്‍ഷകം, രോധനദ്രവ്യം, പൂരകങ്ങള്‍ (fillers) തുടങ്ങിയവയായും കളിമണ്‍ വ്യവസായത്തിലും

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍