This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓഘാംലിപി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓഘാംലിപി

Ogham Alphabet

ഓഘാംലിപി

അയര്‍ലണ്ടിന്റെ തെക്ക്‌പടിഞ്ഞാറ്‌ പ്രദേശങ്ങളായ കെറിയിലും കോര്‍ക്കിലും നിന്ന്‌ ഉത്‌ഖനനം ചെയ്‌തെടുക്കപ്പെട്ടിട്ടുള്ള പ്രാചീന ശാസനങ്ങളിലെ ഗൊയ്‌ഡലിക്‌ ഭാഷ എഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപിപദ്ധതിക്ക്‌ പുരാവസ്‌തു ശാസ്‌ത്രജ്ഞന്മാര്‍ നല്‌കിയിരുന്ന നാമം. ഈ വര്‍ണ പദ്ധതിയിലുള്ള മുന്നൂറോളം ലിഖിതങ്ങള്‍ അവിടെനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. സ്‌കോട്ട്‌ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ നിന്ന്‌ ഇരുപത്തിരണ്ടും ഇംഗ്ലണ്ട്‌, വെയില്‍സ്‌, മാന്‍ദ്വീപ്‌ എന്നിവിടങ്ങളില്‍നിന്ന്‌ മുപ്പതിലേറെയും സമാനശാസനങ്ങള്‍ ലഭിച്ചിട്ടുള്ളവയും മറ്റുള്ളവയുമായി താരതമ്യപ്പെടുത്തിയ പണ്ഡിതന്മാരുടെ അഭിപ്രായം ഇവയ്‌ക്ക്‌ രൂപം നല്‌കിയവര്‍ ലത്തീന്‍ലിപിമാലയുമായി പരിചിതരായിരുന്നു എന്നാണ്‌. എ.ഡി. അഞ്ചാം നൂറ്റാണ്ടില്‍ രൂപം കൊണ്ടതെന്ന്‌ വാദിക്കപ്പെടുന്ന ഈ അക്ഷരങ്ങള്‍ ആലേഖനം ചെയ്യുന്നത്‌ ഒരു ശിലാഖണ്ഡത്തിന്റെ ഇരുവശങ്ങളിലും ലംബമാനമായി കൊത്തിയിട്ടുള്ള നീണ്ട ഋജുരേഖകള്‍ക്ക്‌ കുറുകേയുള്ള വരികള്‍ കൊണ്ടാണ്‌.

ഈ ലേഖനപദ്ധതി എത്രകാലം പ്രചാരത്തിലിരുന്നുവെന്നോ എന്നു മുതലാണ്‌ പ്രചാരലുപ്‌തമായിത്തുടങ്ങിയതെന്നോ ഇതുവരെ ഖണ്ഡിതമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഗൊയ്‌ഡലിക്കിന്‌ പുറമേ മറ്റുചില ഐറിഷ്‌ വിഭാഷാരൂപങ്ങളും ഈ ലിപി സമ്പ്രദായം പ്രയോജനപ്പെടുത്തി വന്നിരുന്നതായി ചില പണ്ഡിതന്മാര്‍ വാദിക്കുന്നു. ബാലിമോട്‌ പുസ്‌തകം(The Book of Ballymote)എന്നപേരില്‍ ലഭ്യമായ 14-ാം നൂറ്റാണ്ടിലെ ഒരു കൈയെഴുത്തുപ്രതിയില്‍നിന്നാണ്‌ ഓഘാം ലിപിമാലയെക്കുറിച്ച്‌ ഇന്നുള്ള അറിവുകള്‍ കിട്ടുന്നത്‌. നോ. എഴുത്തും ലിപിയും

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍