This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌സസോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓക്‌സസോള്‍

Oxazole

അഞ്ചംഗങ്ങളുള്ള ഒരു വിഷമചക്രീയ(hreterocyclic) ഓര്‍ഗാനിക യൗഗികം. തന്മാത്രാഫോര്‍മുല: C3H3NO. സംരചനാഫോര്‍മുല: കാര്‍ബണിനു പുറമേ നൈട്രജന്‍, ഓക്‌സിജന്‍ എന്നീ രണ്ടു വിഭിന്ന മൂലകാണുക്കള്‍ വലയത്തില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ്‌ ഇതു വിഷമചക്രീയം എന്നു പറയുന്നത്‌. ഈ ജനകയൗഗികത്തില്‍നിന്ന്‌ വ്യാപാരികപ്രാധാന്യമുള്ള അനേകം വ്യുത്‌പന്നങ്ങളുണ്ടാക്കാം. യഥാര്‍ഥത്തില്‍ വ്യുത്‌പന്നങ്ങളാണ്‌ ആദ്യം കണ്ടുപിടിക്കപ്പെട്ടത്‌.

ഓക്‌സസോള്‍ നിറമില്ലാത്ത ഒരു ദ്രാവകമാണ്‌. തിളനില: 69-70°C. പിരിഡിന്റേതുപോലുള്ള ഗന്ധമുണ്ടായിരിക്കും. ജലത്തിലും കാര്‍ബണിക ലായകങ്ങളിലും കലര്‍ന്നുചേരും. ദുര്‍ബലമായ ഒരു ബേസ്‌(base) ആകയാല്‍ ഖനിജാമ്ലങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച്‌ ലവണങ്ങള്‍ ലഭ്യമാക്കുന്നു. ഓക്‌സസോള്‍ വലയത്തിലെ 4, 5 സ്ഥാനങ്ങള്‍ എളുപ്പത്തില്‍ ആക്രമണവിധേയങ്ങളാണ്‌. പ്ലാറ്റിനത്തിന്റെ സാന്നിധ്യത്തില്‍ റെഡ്യൂസ്‌ ചെയ്‌താല്‍ ഓക്‌സസോളില്‍നിന്ന്‌ ടെട്ര ഹൈഡ്രാ ഓക്‌സസോള്‍ ലഭിക്കുന്നു.

(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍