This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒതളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒതളം

ഒതളം - ഉള്‍ച്ചിത്രം: പൂവ്‌

അപ്പോസൈനേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഇടത്തരം വൃക്ഷം. ശാ.നാ.: സെര്‍ബെറാ ഒഡോളം (Cerbera odollum). ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയതീരങ്ങളിലും വളരുന്ന ഈ വൃക്ഷം ഇന്ത്യ, ശ്രീലങ്ക, ലക്ഷദ്വീപ്‌ എന്നിവിടങ്ങളില്‍ സാധാരണ കണ്ടുവരുന്നു.

ഒതള(ഉതള)ത്തിന്റെ വിത്ത്‌, പട്ട, ഇല, കറ എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. ഇലയും പാലുപോലുള്ള കറയും (latex) ഛര്‍ദിയുണ്ടാക്കുന്നതും വിരേചകവുമാണ്‌. ഒതളങ്ങയില്‍നിന്നും സെറിബെറിന്‍ (cereberin), ഒഡോളിന്‍ (odollin) തുടങ്ങിയ പദാര്‍ഥങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നുണ്ട്‌. ഈ വസ്‌തുക്കളാണ്‌ ഇതിലെ വിഷാംശത്തിനു നിദാനം. മഞ്ഞയരളിയില്‍ ധാരാളമുള്ള തെവറ്റിന്‍ (thevetin) എന്ന വിഷവസ്‌തു ഒതളങ്ങയിലും ഉണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ലിനോലിയിക്‌ അമ്ലം (16.4 ശ.മാ.), പാല്‍മിറ്റിക്‌ അമ്ലം (30 ശ.മാ.) എന്നിവയും ഒതളങ്ങയില്‍ അടങ്ങിയിട്ടുണ്ട്‌. കായ്‌ തിന്നുമ്പോള്‍ തുടര്‍ച്ചയായ ഛര്‍ദിയും ശരീരത്തിന്‌ ബലക്ഷയവും അനുഭവപ്പെടുന്നു; ചിലപ്പോള്‍ മരണവും സംഭവിക്കാറുണ്ട്‌. മീന്‍പിടിക്കാനുള്ള വിഷമായും ഒതളങ്ങ ഉപയോഗിക്കുന്നു. അഭിപ്രായസ്ഥിരതയില്ലാത്തവരെ സൂചിപ്പിക്കുന്നതിന്‌, "വെള്ളത്തില്‍ ഒതളങ്ങപോലെ' എന്നൊരു ഭാഷാശൈലി പ്രചാരത്തിലുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%A4%E0%B4%B3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍