This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏണ്‍സ്റ്റ്‌, മാക്‌സ്‌ (1891 - 1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏണ്‍സ്റ്റ്‌, മാക്‌സ്‌ (1891 - 1976) == == Ernest, Max == ജർമന്‍-ഫ്രഞ്ച്‌ ചിത്രക...)
(Ernest, Max)
വരി 4: വരി 4:
== Ernest, Max ==
== Ernest, Max ==
-
 
+
[[ചിത്രം:Vol5p433_max earnest.jpg|thumb|]]
ജർമന്‍-ഫ്രഞ്ച്‌ ചിത്രകാരന്‍. 1891 ഏ. 2-ന്‌ കൊളോണിനു സമീപമുള്ള ബ്രൂളിൽ ജനിച്ചു. സർറിയലിസ്റ്റ്‌ കലാകാരന്മാരിൽ പ്രമുഖനായിരുന്ന ഏണ്‍സ്‌റ്റ്‌, "ദാദായിസ'ത്തിന്റെ ജനയിതാവു കൂടിയായിരുന്നു. ബോണ്‍ സർവകലാശാലയിൽനിന്ന്‌ ദർശനത്തിൽ പഠനം (1914-19) പൂർത്തിയാക്കിയശേഷം ചിത്രകലയിലേക്ക്‌ തിരിഞ്ഞ്‌ അതിൽ പ്രാവീണ്യംനേടി. 1914-ൽ കൊളോണിലെ വെർക്‌ ബൂണ്ട്‌ പ്രദർശനത്തിൽവച്ച്‌ ഇദ്ദേഹം ഷീന്‍ ആർപ്‌ എന്ന ചിത്രകാരനുമായി പരിചയപ്പെട്ടു. ഒന്നാം ലോകയുദ്ധത്തിനുശേഷം ഇവർ യൊഹാനസ്‌ തിയൊഡോർ ബാർഗെൽഡ്‌ എന്ന കലാകാരനുമായി ചേർന്ന്‌ കൊളോണിൽ ഒരു ദാദായിസ്റ്റ്‌ ഗ്രൂപ്പ്‌ സംഘടിപ്പിച്ചു. ഇതിനുശേഷം ഇവർ മൂവരും കൂടി ഡീ ഷമ്മാഡെ (Die Shammade) എന്നൊരു കാലിക നിരൂപണ ഗ്രന്ഥം പുറത്തിറക്കി (1920). ഇക്കാലത്താണ്‌ ഏണ്‍സ്റ്റ്‌ കൊളാഷുകള്‍ രചിക്കാന്‍ തുടങ്ങിയത്‌. ക്യൂബിസ്റ്റുകളുടെ ശൈലിയിൽനിന്നും പ്രത്യേകിച്ചു ഷീന്‍ ആർപിന്റെ പ്രസിദ്ധമായ "ഫറ്റഗാഗാ' പരമ്പരയുടെ ശൈലിയിൽനിന്നു തികച്ചും വ്യത്യസ്‌തമായ രീതിയിലാണ്‌ ഏണ്‍സ്റ്റ്‌ കൊളാഷ്‌ രചിച്ചത്‌.

[[ചിത്രം:Vol5p433_Max Ernst, The Temptation of St. Anthony, 1945, Wilhelm-Lehmbruck-Museum, Duisburg, Germany.jpg|thumb|]]
1922-ൽ പാരിസിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹം ലിറ്ററാറ്റ്യൂർ എന്ന മാസികയുടെ പ്രസിദ്ധീകരണത്തിൽ സഹകരിച്ചു. ഇക്കാലത്ത്‌ ആന്ദ്രബ്രട്ടണ്‍, പാള്‍ എല്വാർഡ്‌, ലൂയി അറഗണ്‍, റെനേക്രവെൽ, ബെഞ്ചമിന്‍പരെ തുടങ്ങിയ സാഹിത്യകാരന്മാരുമായി പരിചയപ്പെടുന്നതിന്‌ ഇടയായി.സർറിയലിസ്റ്റു ഗ്രൂപ്പിലെ പ്രമുഖന്മാരുമായി സമ്പർക്കത്തിലായതും ഇക്കാലത്താണ്‌. സർ റിയലിസ്റ്റ്‌ ഗ്രൂപ്പുകാർ ഗാലെറി പിറെയിൽ ആദ്യമായി സംഘടിപ്പിച്ച പ്രദർശനത്തിൽ ഏണ്‍സ്റ്റ്‌ പങ്കെടുക്കുകയുണ്ടായി. 1925-ൽ ഇദ്ദേഹം കടലാസു കഷണങ്ങള്‍ നിലത്ത്‌ തലങ്ങും വിലങ്ങുമായി നിരത്തിയിട്ട്‌ അതിനു മുകളിൽ ലെഡ്‌പെന്‍സിൽ ഉരച്ച്‌ രൂപങ്ങള്‍ രചിക്കുന്ന "ഫ്രാട്ടാഷ്‌' എന്ന കലാസമ്പ്രദായത്തിൽ പരീക്ഷണങ്ങള്‍ നടത്തി വിജയം വരിച്ചു. മാക്‌സ്‌ ഏണ്‍സ്റ്റിന്റെ സർറിയലിസ്റ്റു കലാസൃഷ്‌ടികളിൽ ഏറ്റവും മികച്ചത്‌ ബ്രസൽസിൽ സൂക്ഷിച്ചിട്ടുള്ള "വിഷന്‍ ഇന്‍സ്‌പയേർഡ്‌ ബൈ ദി നൊക്‌റ്റേണൽ ആസ്‌പക്‌റ്റ്‌ ഒഫ്‌ പോർട്‌ സെയ്‌ന്റ്‌ ഡെനിസ്‌' (1925) എന്ന ചിത്രമാണ്‌.

05:10, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏണ്‍സ്റ്റ്‌, മാക്‌സ്‌ (1891 - 1976)

Ernest, Max

ജർമന്‍-ഫ്രഞ്ച്‌ ചിത്രകാരന്‍. 1891 ഏ. 2-ന്‌ കൊളോണിനു സമീപമുള്ള ബ്രൂളിൽ ജനിച്ചു. സർറിയലിസ്റ്റ്‌ കലാകാരന്മാരിൽ പ്രമുഖനായിരുന്ന ഏണ്‍സ്‌റ്റ്‌, "ദാദായിസ'ത്തിന്റെ ജനയിതാവു കൂടിയായിരുന്നു. ബോണ്‍ സർവകലാശാലയിൽനിന്ന്‌ ദർശനത്തിൽ പഠനം (1914-19) പൂർത്തിയാക്കിയശേഷം ചിത്രകലയിലേക്ക്‌ തിരിഞ്ഞ്‌ അതിൽ പ്രാവീണ്യംനേടി. 1914-ൽ കൊളോണിലെ വെർക്‌ ബൂണ്ട്‌ പ്രദർശനത്തിൽവച്ച്‌ ഇദ്ദേഹം ഷീന്‍ ആർപ്‌ എന്ന ചിത്രകാരനുമായി പരിചയപ്പെട്ടു. ഒന്നാം ലോകയുദ്ധത്തിനുശേഷം ഇവർ യൊഹാനസ്‌ തിയൊഡോർ ബാർഗെൽഡ്‌ എന്ന കലാകാരനുമായി ചേർന്ന്‌ കൊളോണിൽ ഒരു ദാദായിസ്റ്റ്‌ ഗ്രൂപ്പ്‌ സംഘടിപ്പിച്ചു. ഇതിനുശേഷം ഇവർ മൂവരും കൂടി ഡീ ഷമ്മാഡെ (Die Shammade) എന്നൊരു കാലിക നിരൂപണ ഗ്രന്ഥം പുറത്തിറക്കി (1920). ഇക്കാലത്താണ്‌ ഏണ്‍സ്റ്റ്‌ കൊളാഷുകള്‍ രചിക്കാന്‍ തുടങ്ങിയത്‌. ക്യൂബിസ്റ്റുകളുടെ ശൈലിയിൽനിന്നും പ്രത്യേകിച്ചു ഷീന്‍ ആർപിന്റെ പ്രസിദ്ധമായ "ഫറ്റഗാഗാ' പരമ്പരയുടെ ശൈലിയിൽനിന്നു തികച്ചും വ്യത്യസ്‌തമായ രീതിയിലാണ്‌ ഏണ്‍സ്റ്റ്‌ കൊളാഷ്‌ രചിച്ചത്‌.

1922-ൽ പാരിസിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹം ലിറ്ററാറ്റ്യൂർ എന്ന മാസികയുടെ പ്രസിദ്ധീകരണത്തിൽ സഹകരിച്ചു. ഇക്കാലത്ത്‌ ആന്ദ്രബ്രട്ടണ്‍, പാള്‍ എല്വാർഡ്‌, ലൂയി അറഗണ്‍, റെനേക്രവെൽ, ബെഞ്ചമിന്‍പരെ തുടങ്ങിയ സാഹിത്യകാരന്മാരുമായി പരിചയപ്പെടുന്നതിന്‌ ഇടയായി.സർറിയലിസ്റ്റു ഗ്രൂപ്പിലെ പ്രമുഖന്മാരുമായി സമ്പർക്കത്തിലായതും ഇക്കാലത്താണ്‌. സർ റിയലിസ്റ്റ്‌ ഗ്രൂപ്പുകാർ ഗാലെറി പിറെയിൽ ആദ്യമായി സംഘടിപ്പിച്ച പ്രദർശനത്തിൽ ഏണ്‍സ്റ്റ്‌ പങ്കെടുക്കുകയുണ്ടായി. 1925-ൽ ഇദ്ദേഹം കടലാസു കഷണങ്ങള്‍ നിലത്ത്‌ തലങ്ങും വിലങ്ങുമായി നിരത്തിയിട്ട്‌ അതിനു മുകളിൽ ലെഡ്‌പെന്‍സിൽ ഉരച്ച്‌ രൂപങ്ങള്‍ രചിക്കുന്ന "ഫ്രാട്ടാഷ്‌' എന്ന കലാസമ്പ്രദായത്തിൽ പരീക്ഷണങ്ങള്‍ നടത്തി വിജയം വരിച്ചു. മാക്‌സ്‌ ഏണ്‍സ്റ്റിന്റെ സർറിയലിസ്റ്റു കലാസൃഷ്‌ടികളിൽ ഏറ്റവും മികച്ചത്‌ ബ്രസൽസിൽ സൂക്ഷിച്ചിട്ടുള്ള "വിഷന്‍ ഇന്‍സ്‌പയേർഡ്‌ ബൈ ദി നൊക്‌റ്റേണൽ ആസ്‌പക്‌റ്റ്‌ ഒഫ്‌ പോർട്‌ സെയ്‌ന്റ്‌ ഡെനിസ്‌' (1925) എന്ന ചിത്രമാണ്‌.

ഏണ്‍സ്റ്റിന്റെ പ്രവർത്തനപരിധി പിന്നീട്‌ വിപുലമായി. റഷ്യന്‍ ബാലെയുടെ "റോമിയോ എഷൂലിയറ്റ്‌' സെറ്റിലും (1926) "ഉബു എന്‍ഷെയിനേ'(1937)യുടെ സെറ്റിലും ഏണ്‍സ്റ്റ്‌ പ്രവർത്തിച്ചു. 1929-ലും 1934-ലും ഇദ്ദേഹം ഓരോ കൊളാഷ്‌ നോവലുകള്‍ പ്രസിദ്ധം ചെയ്‌തു. 1936-ൽ ഏണ്‍സ്റ്റിന്റെ ചിത്ര രചനാശൈലിയിൽ ഗണ്യമായ പരിവർത്തനമുണ്ടായി. ന്യൂയോർക്ക്‌ നാഷണൽ മ്യൂസിയം ഒഫ്‌ മോഡേണ്‍ ആർട്ടിൽ സൂക്ഷിച്ചിട്ടുള്ള "നിംഫ്‌ എക്കോ' (1936) ഇതിന്‌ ഉദാഹരണമാണ്‌. 1941-ൽ ഇദ്ദേഹം യു.എസ്സിൽ അഭയം തേടി. അവിടെ വിവിവി എന്ന പേരിൽ കലാ നിരൂപണം നടത്തുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണം പ്രസാധനം ചെയ്യുന്നതിലും ചലച്ചിത്ര നിർമാണത്തിലും മറ്റും ഏർപ്പെട്ടു. യു.എസ്സിൽ 12 വർഷം കഴിച്ചുകൂട്ടിയതിനിടയ്‌ക്ക്‌ ഇദ്ദേഹത്തിന്റെ ചിത്രരചനയ്‌ക്ക്‌ വലിയ മാറ്റം സംഭവിച്ചു.

1953-ൽ ഏണ്‍സ്റ്റ്‌ പാരിസിൽ തിരിച്ചെത്തി. യുക്തിവാദം, ക്രിസ്‌തുമതം, സമൂഹസംവിധാനം തുടങ്ങി വ്യവസ്ഥാപിത മൂല്യങ്ങളുള്ള എല്ലാറ്റിനെയും എതിർത്തിരുന്നയാളും ദാദായിസത്തിന്റെ ഉപജ്ഞാതാവുമായ ഈ സർറിയലിസ്റ്റ്‌ ചിത്രകാരന്‌ ഔദ്യോഗിക അംഗീകാരം ലഭിച്ചു തുടങ്ങിയത്‌ ഇക്കാലത്താണ്‌. 1954-ൽ വെനീസിലെ ഏറ്റവും വലിയ അംഗീകാരമായ "ഗ്രാന്റ്‌ പ്രസിന്‌' ഇദ്ദേഹം അർഹനായി. 1961-ൽ പ്രി ദെ റോമി(Prix de Rome)ലെ ജൂറിയായി നിയമിതനായി. ഇദ്ദേഹത്തിന്റെ മികച്ച മറ്റു ചിത്രങ്ങള്‍ "അങ്‌പ്യൂദെകാം' (1935), "യൂറോപ്‌ ആഫ്‌റ്റർ ദ്‌ റെയിന്‍' (1940-42), "ലാനുയിറെനാന്‍' (1944) എന്നിവയാണ്‌. 1976 ഏ. 1-ന്‌ ഏണ്‍സ്റ്റ്‌ നിര്യാതനായി.

1991-ൽ മാക്‌സ്‌ ഏണ്‍സ്റ്റ്‌ എന്ന പേരിൽ ഒരു ഡോക്യുമെന്ററി ഫിലിം പീറ്റർ ഷമോണി നിർമിക്കുകയുണ്ടായി. ഏണ്‍സ്റ്റുമായുള്ള അഭിമുഖങ്ങളും അദ്ദേഹത്തിന്റെ രചനകളും ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍