This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഞ്ചൽ, നോർമന്‍ (1872 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Angel, Norman)
(Angel, Norman)
വരി 4: വരി 4:
== Angel, Norman ==
== Angel, Norman ==
-
[[ചിത്രം:Vol5p433_Angel Norman.jpg|thumb|]]
+
[[ചിത്രം:Vol5p433_Angel Norman.jpg|thumb|നോർമന്‍ ഏഞ്ചൽ]]
നോബൽ സമ്മാനജേതാവായ ഇംഗ്ലീഷ്‌ അധ്യാപകനും പത്രപ്രവർത്തകനും ഗ്രന്ഥകർത്താവും പാർലമെന്റംഗവും. ഇദ്ദേഹം 1872 ഡി. 26-ന്‌ ലിങ്കണ്‍ ഷയറിലെ ഹോള്‍ബീച്ചിൽ ജനിച്ചു. പിതാവ്‌ തോമസ്‌ ഏഞ്ചൽ ലെയ്‌നും മാതാവ്‌ മേരിലെയ്‌നും. സ്വന്തം പേരായ "റാള്‍ഫ്‌ നോർമന്‍ ഏഞ്ചൽ ലെയ്‌ന്‍' എന്നതിലെ "ലെയ്‌ന്‍' പ്രത്യയം ഇദ്ദേഹം പില്‌ക്കാലത്ത്‌ ഉപേക്ഷിക്കുകയുണ്ടായി.

09:32, 21 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏഞ്ചൽ, നോർമന്‍ (1872 - 1967)

Angel, Norman

നോർമന്‍ ഏഞ്ചൽ

നോബൽ സമ്മാനജേതാവായ ഇംഗ്ലീഷ്‌ അധ്യാപകനും പത്രപ്രവർത്തകനും ഗ്രന്ഥകർത്താവും പാർലമെന്റംഗവും. ഇദ്ദേഹം 1872 ഡി. 26-ന്‌ ലിങ്കണ്‍ ഷയറിലെ ഹോള്‍ബീച്ചിൽ ജനിച്ചു. പിതാവ്‌ തോമസ്‌ ഏഞ്ചൽ ലെയ്‌നും മാതാവ്‌ മേരിലെയ്‌നും. സ്വന്തം പേരായ "റാള്‍ഫ്‌ നോർമന്‍ ഏഞ്ചൽ ലെയ്‌ന്‍' എന്നതിലെ "ലെയ്‌ന്‍' പ്രത്യയം ഇദ്ദേഹം പില്‌ക്കാലത്ത്‌ ഉപേക്ഷിക്കുകയുണ്ടായി.

യൂണിയന്‍ ഒഫ്‌ ഡെമോക്രാറ്റിക്‌ കൗണ്‍സിലിന്റെ സ്ഥാപകാംഗം, റോയൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇന്റർനാഷണൽ അഫയേഴ്‌സ്‌ കൗണ്‍സിൽ അംഗം, യുദ്ധത്തിനും ഫാഷിസത്തിനുമെതിരെയുള്ള ആഗോളകമ്മറ്റിയുടെ തലവന്‍, ലീഗ്‌ ഒഫ്‌ നേഷന്‍സിന്റെ യൂണിയന്‍ എക്‌സിക്യൂട്ടീവ്‌ അംഗം, അബിസീനിയ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ തുടങ്ങിയ നിലകളിൽ ഇദ്ദേഹം സ്‌തുത്യർഹമായ പദവികള്‍ വഹിച്ചിരുന്നു.

ഇംഗ്ലണ്ടിലെ വിവിധ സ്‌കൂളുകളിലായി പ്രാഥമിക വിദ്യാഭ്യാസം നടത്തിയശേഷം ഏഞ്ചൽ ജനീവ (Geneva) സർവകലാശാലയിൽ ഉപരിപഠനം നടത്തി. ജനീവയിലെ താമസക്കാലത്ത്‌ ഒരു ഇംഗ്ലീഷ്‌ പത്രത്തിന്റെ എഡിറ്റിങ്‌ ജോലികളിലും ഏർപ്പെട്ടിരുന്നു. 17-ാം വയസ്സിൽത്തന്നെ അമേരിക്കയിലെ പടിഞ്ഞാറന്‍ തീരത്തേക്കു കുടിയേറി. മുന്തിരിത്തോപ്പുകളിലെ ചെടിനടീൽകാരന്‍, ജലസേചനത്തിനുള്ള കുഴിവെട്ടുകാരന്‍, കന്നുകാലികളെ മേയ്‌ക്കുന്നവന്‍, തപാൽ വിതരണക്കാരന്‍ തുടങ്ങിയ വ്യത്യസ്‌തതയാർന്ന മേഖലകളിൽ വളരെക്കാലം പണിയെടുത്തു. പിന്നീട്‌ ചെറുകിട പത്രങ്ങളുടെ റിപ്പോർട്ടറായി പ്രവർത്തിക്കുകയുണ്ടായി. 1888-ൽ ചെറിയൊരു കാലയളവിലേക്കു മാത്രമായി ഇംഗ്ലണ്ടിലേക്കു മടങ്ങിവന്നശേഷം ഡെയ്‌ലിമെസഞ്ചർ എന്ന ഇംഗ്ലീഷ്‌ പത്രത്തിന്റെ സബ്‌എഡിറ്റർ ചുമതല ഏറ്റെടുക്കുന്നതിനായി പാരിസിലേക്കു പുറപ്പെട്ടു. എക്ലയർ എന്ന പത്രത്തിന്‌ നിരവധി സംഭാവനകള്‍ നല്‌കുകയുണ്ടായി. 1905 മുതൽ 1912 വരെ ഇദ്ദേഹം ഡെയ്‌ലിമെയിലിന്റെ പാരിസ്‌ പത്രാധിപരായിരുന്നു. 1909-ൽ പ്രസിദ്ധീകൃതമായ ലഘുലേഖയായ യൂറോപ്പിന്റെ ദൃശ്യവിസ്‌മയം ഏഞ്ചലിന്റെ എക്കാലവും സ്‌മരിക്കപ്പെടുന്ന കൃതിയാണ്‌.

യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികകാര്യങ്ങള്‍ ഏകോപന ശ്രമത്താൽ സംയോജിതമായതോടെ അംഗരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമുള്‍പ്പെടെയുള്ള സംഘർഷാവസ്ഥകള്‍ നിരർഥകമാണെന്നും ആയുധസന്നാഹവും സമാഹരണവുമൊക്കെ കാലോചിതമല്ലാത്തതാകുന്നുവെന്നും ഇദ്ദേഹം ശക്തമായി വാദിക്കുകയുണ്ടായി.

1920-ൽ ഏഞ്ചൽ ഇംഗ്ലണ്ടിലേക്കു മടങ്ങിയെത്തുകയും ലേബർ പാർട്ടിയുടെ അംഗത്വം സ്വീകരിക്കുകയും ചെയ്‌തു. 1929 മുതൽ 31 വരെ ബ്രാഡ്‌ഫോർഡ്‌ നോർത്തിലെ എം.പി.സ്ഥാനം ഇദ്ദേഹം വഹിച്ചിരുന്നു. മികച്ച പൊതുജനസേവകനെന്ന നിലയിൽ 1931-ലെ "നൈറ്റ്‌ പദവി' ഇദ്ദേഹത്തിനു സമ്മാനിക്കപ്പെട്ടു. 1933-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനും ഇദ്ദേഹം അർഹത നേടുകയുണ്ടായി. ജർമനി, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആക്രമണോത്സുകനയങ്ങള്‍ക്കെതിരായി സംഘടിതമായ അന്താരാഷ്‌ട്രപ്രതിരോധനിരതന്നെ സൃഷ്‌ടിച്ചെടുക്കുന്നതിനുള്ള യത്‌നങ്ങളിൽ ഇദ്ദേഹം സജീവപങ്കാളിത്തം വഹിച്ചു.

1940-ൽ രണ്ടാംലോകമഹായുദ്ധവേളയിൽ ബ്രിട്ടന്‌ പിന്തുണ നേടിയെടുക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഏഞ്ചൽ അമേരിക്ക സന്ദർശിക്കുകയുണ്ടായി. 1951-ൽ ആത്മകഥ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ അമേരിക്കയിൽ വാസമുറപ്പിച്ച ഇദ്ദേഹം പിന്നീട്‌ ബ്രിട്ടനിലേക്കു മടങ്ങിയെത്തി. 1967-ൽ സറേപ്രദേശത്തെ ക്രായ്‌ഡനിൽ 94-ാം വയസ്സിൽ ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍