This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽ അലമീന്‍ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:06, 18 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്‍ അലമീന്‍ യുദ്ധം

Battle of El Alamein

രണ്ടാംലോക യുദ്ധകാലത്തെ ഒരു നിര്‍ണായക സംഘട്ടനം. ഈജിപ്‌തിലെ എല്‍ അലമീന്‍ (എല്‍ അലമയന്‍; എല്‍ ആലമേന്‍ എന്നും പറയാറുണ്ട്‌) എന്ന സ്ഥലത്തുവച്ച്‌ ബ്രിട്ടീഷ്‌ ജനറലായ ബി.എല്‍. മോണ്ട്‌ ഗോമറിയുടെ നേതൃത്വത്തില്‍ സഖ്യകക്ഷിസേനയും ഫീല്‍ഡ്‌ മാര്‍ഷല്‍ എര്‍വിന്‍ റോമലിന്റെ നേതൃത്വത്തില്‍ അച്ചുതണ്ടുസേനയും തമ്മില്‍ 1942 ഒ. 23-24-നു ആരംഭിച്ച ഈ യുദ്ധം ന. 4 വരെ നീണ്ടുനിന്നു. ഈജിപ്‌തിന്റെ വടക്കന്‍ തീരത്ത്‌ അലക്‌സാണ്ട്രിയയ്‌ക്ക്‌ ഏകദേശം 112 കി.മീ. അകലെയുള്ള എല്‍ അലമീനില്‍ വച്ചു നടന്ന തന്ത്രപരമായ മുന്നേറ്റം മൂലമാണ്‌ മോണ്ട്‌ഗോമറി വിജയിയായത്‌. ആലം എല്‍ ഹല്‍ഫാ യുദ്ധത്തിലെ ജര്‍മന്‍-ഇറ്റാലിയന്‍ സൈനിക പരാജയമാണ്‌ എന്‍ അലമീന്‍ യുദ്ധ വിജയത്തിന്‌ അടിത്തറ പാകിയത്‌. ജന. മോണ്ട്‌ ഗോമറി അതുപയോഗപ്പെടുത്തി, രണ്ടാംലോകയുദ്ധത്തിലെ ഏറ്റവും നിര്‍ണായക സമരങ്ങളിലൊന്നായ എല്‍ അലമീന്‍ യുദ്ധത്തില്‍ വിജയം നേടി. ഈ യുദ്ധത്തില്‍ അച്ചുതണ്ട്‌ സേനകള്‍ക്ക്‌ വമ്പിച്ച നാശനഷ്‌ടങ്ങള്‍ സംഭവിച്ചു. ടൂണിസിലേക്കുള്ള സഖ്യസേനയുടെ വിജയകരമായ മുന്നേറ്റത്തിന്‌ പശ്ചാത്തലമൊരുക്കിയത്‌ ഈ യുദ്ധവിജയമായിരുന്നു. നോ. രണ്ടാംലോകയുദ്ധം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍