This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽസ്‌മീർ ദ്വീപ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എല്‍സ്‌മീര്‍ ദ്വീപ്‌

Ellesmere Island

എല്‍സ്‌മീര്‍ ദ്വീപ്‌ ആകാശവീക്ഷണം

ആര്‍ട്ടിക്‌ സമുദ്രത്തിലെ ഒരു ദ്വീപ്‌. 790 30' വടക്ക്‌; 800 0' പടിഞ്ഞാറ്‌ ഗ്രീന്‍ലന്‍ഡിന്‌ വടക്ക്‌ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന എല്‍സ്‌മീര്‍ കാനഡയുടെ അധീനതയിലാണ്‌. വിസ്‌തീര്‍ണം: 1,96,235 ച.കി.മീ., ജനസംഖ്യ 146 (2006). കാനഡയിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപും ലോകത്തിലെ പത്താമത്തേതുമാണ്‌. ഈ ദ്വീപിന്റെ അഞ്ചിലൊരുഭാഗം നാഷണല്‍ പാര്‍ക്കായി സംരക്ഷിക്കപ്പെട്ടുവരുന്നു. ഈ ദ്വീപിന്റെ നല്ലൊരുഭാഗം മഞ്ഞുപാളികളാല്‍ മൂടപ്പെട്ടിരിക്കുന്നു. 1616-ല്‍ വില്യ ബാഫിന്‍ ആണ്‌ ഈ ദ്വീപ്‌ കണ്ടെത്തിയത്‌. എല്‍സ്‌മീറിലെ പ്രഭുവായിരുന്ന ഫ്രാന്‍സിസ്‌ ഈഗര്‍ടണിന്റെ ബഹുമാനാര്‍ഥം ഈ ദ്വീപിന്‌ 1852-ല്‍ ഈ പേര്‌ നല്‌കപ്പെട്ടു.

എല്‍സ്‌മീറിന്‌ പൊതുവേ നിമ്‌നോന്നതമായ ഭൂപ്രകൃതിയാണുള്ളത്‌. ദ്വീപിന്റെ വടക്ക്‌ കിഴക്കും, തെക്ക്‌ പടിഞ്ഞാറും അരികുകള്‍ പീഠപ്രദേശങ്ങളാണ്‌. മധ്യഭാഗത്തും തെക്ക്‌ കിഴക്ക്‌, വടക്ക്‌ പടിഞ്ഞാറ്‌ അരികുകളിലും മലനിരകള്‍ കാണപ്പെടുന്നു. ഈ മലനിരകള്‍ മിക്കമാസങ്ങളിലും മഞ്ഞുമൂടിക്കിടക്കുന്നു. വടക്ക്‌ പടിഞ്ഞാറുള്ള മലകള്‍ക്ക്‌ 2,897 മീ. വരെ ഉയരമുണ്ട്‌. എല്‍സ്‌മീര്‍ ദ്വീപിന്റെ വടക്കരികിലുള്ള കൊളംബിയ മുനമ്പ്‌ അക്ഷാംശം 83º 07' വരെ എത്തുന്നു. ഉത്തര അമേരിക്കയുടെ വടക്കേ അറ്റമാണ്‌ ഇവിടം. കാലാവസ്ഥ മോശമാണെന്നു പറഞ്ഞുകൂടാ. സസ്യങ്ങള്‍ വിരളമാണ്‌. ദ്വീപിന്റെ പടിഞ്ഞാറേ തീരത്തും ഉള്‍ഭാഗത്തെ ഫിയോഡു(Fiord)കള്‍ക്കരികിലും ഇടവിട്ട്‌ വളരുന്ന സസ്യങ്ങള്‍ മസ്‌ക്‌ഓക്‌സ്‌, കരീബു തുടങ്ങിയ മൃഗങ്ങളെ പോറ്റുന്നു. ജനവാസം നന്നേ കുറവാണ്‌. അലെര്‍ട്ട്‌, യുറേക്ക, അലക്‌സാണ്ട്രാക്രയ്‌ഗ്‌ ഹാര്‍ബര്‍ എന്നിവയാണ്‌ അധിവാസകേന്ദ്രങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍