This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർബിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എര്‍ബിയം

Erbium

ഒരു ലോഹമൂലകം. സിംബൽ ഋൃ. ഇത്‌ ദുർലഭമണ്‍ മൂലകങ്ങളിൽ (rare earth elements) യിറ്റ്രിയം ഉപവകുപ്പിൽപ്പെടുന്നു. അണുസംഖ്യ 68. അണുഭാരം 167.26. അടിച്ചു പരത്താവുന്ന, മാർദവമുള്ള ലോഹമാണിത്‌. ജലത്തിൽ അലേയം; അമ്ലങ്ങളിൽ ലേയം. 15220ഇ-ൽ ഉരുകുന്ന ഈ മൂലകത്തിന്റെ തിളനില 25000ഇ ആണ്‌. ഇതിനു നല്ല വൈദ്യുതിപ്രതിരോധശക്തിയുണ്ട്‌. ഏറ്റവും ഭാരം കുറഞ്ഞ ഐസൊടോപ്പ്‌ എർബിയം-164-ഉം, കൂടിയത്‌ എർബിയം-176-ഉം ആണ്‌. 1843-ൽ മൊസാന്‍ഡർ എന്ന ശാസ്‌ത്രജ്ഞനാണ്‌ ഈ മൂലകം കണ്ടുപിടിച്ചതും യിറ്റർബി എന്ന നഗരനാമത്തിൽനിന്ന്‌ ഇതിന്‌ എർബിയം എന്നു പേരു നല്‌കിയതും. കാൽസിയം ഉപയോഗിച്ച്‌ എർബിയം ഫ്‌ളൂറൈഡിനെ റഡ്യൂസ്‌ ചെയ്‌തും എർബിയം ഫ്‌ളൂറൈഡ്‌ ഉരുക്കി വിദ്യുദപഘടന (electrolysis) വെിധേയമാക്കിയും മൂലകം വേർതിരിച്ചെടുക്കാം. നൈറ്റ്രറ്റ്‌ ഓക്‌സലേറ്റ്‌, ഓക്‌സൈഡ്‌, സൽഫേറ്റ്‌ എന്നിവയാണ്‌ എർബിയത്തിന്റെ മുഖ്യയൗഗികങ്ങള്‍. എർബിയം യൗഗികങ്ങള്‍ക്കുപൊതുവേ ചുവപ്പോ ഇളം ചുവപ്പോ നിറമുണ്ടായിരിക്കും. ധൂളിയുടെ അവസ്ഥയിൽ എളുപ്പത്തിൽ കത്തിപ്പിടിക്കുമെന്നുള്ളത്‌ എർബിയത്തിന്റെ ഒരു പ്രത്യേകതയാണ്‌. പ്രത്യേകതരം കൂട്ടുലോഹങ്ങള്‍ നിർമിക്കാനും സാധാരണ താപനിലയിൽ ലേസർ പ്രവർത്തനത്തിനും ന്യൂക്ലീയ-നിയന്ത്രണങ്ങള്‍ക്കും ഈ ലോഹമൂലകം ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B5%BC%E0%B4%AC%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍