This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർണി, ഹാന്‍സ്‌ (1909 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എര്‍ണി, ഹാന്‍സ്‌ (1909 - )

Erni, Hans

ഹാന്‍സ്‌ എർണി
എർണി, ഹാന്‍സിന്റെ ഒരു പെയിന്റിംങ്‌

സ്വിസ്‌ ചിത്രകാരന്‍. 1909 ഫെ. 21-ന്‌ ലൂസെർണെയിൽ ജനിച്ചു. വാസ്‌തുശില്‌പിയായിട്ടാണ്‌ എർണി, ജീവിതം ആരംഭിച്ചതെങ്കിലും ചിത്രകാരന്‍ എന്ന നിലയിലാണ്‌ പ്രശസ്‌തി നേടിയത്‌. 1928-29-ൽ പാരിസ്‌ സന്ദർശിച്ച ഇദ്ദേഹം ജൂലിയന്‍ അക്കാദമിയിൽ പഠനം നടത്തി. സമകാലീന ചിത്രകലയുമായി ബന്ധം സ്ഥാപിച്ച എർണി, അബ്‌ട്രാക്ഷന്‍-ക്രിയേഷന്‍ ഗ്രൂപ്പിലെ അംഗമായി. ചിത്രകലയുടെ എല്ലാ മേഖലകളിലും എല്ലാ ശൈലികളിലും ഇദ്ദേഹത്തിന്റെ രചനകള്‍ കാണാം. എർണിയുടെ ചുവർചിത്രരചനാ വൈദഗ്‌ധ്യത്തിനുള്ള ഉദാഹരണങ്ങളാണ്‌ ലൂസെർണെയിലുള്ള ത്രി ഗ്രസസ്‌ ഒഫ്‌ ലൂസെർണെ (1935), ലണ്ടനിലെ റോയൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ബ്രിട്ടീഷ്‌ ആർക്കിടെക്‌റ്റ്‌സിലുള്ള ക്രിയേറ്റീവ്‌ എന (1946), നോയ്‌ഷാറ്റെൽ എത്‌നോഗ്രാഫിക്‌ മ്യൂസിയത്തിലുള്ള കോണ്‍ക്വസ്റ്റ്‌സ്‌ ഒഫ്‌ മാന്‍ (1954) എന്നിവ. ഇദ്ദേഹം പുസ്‌തകങ്ങള്‍ക്കുവേണ്ടി ചിത്രങ്ങള്‍ വരയ്‌ക്കുകയും ലിത്തോഗ്രാഫുകള്‍ തയ്യാറാക്കുകയും കലയുടെ സൈദ്ധാന്തികവശങ്ങളെക്കുറിച്ച്‌ അനേകം ലേഖനങ്ങള്‍ രചിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്‌തിട്ടുണ്ട്‌. തന്റെ മഹത്തായ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനുള്ള സാങ്കേതികവിജ്ഞാനം വശമായിരുന്നുവെങ്കിലും അവ പ്രാവർത്തികമാക്കാനുള്ള കർമനൈപുണ്യം ഇദ്ദേഹത്തിനു നന്നേ കുറവായിരുന്നു എന്നാണ്‌ വിമർശകരുടെ അഭിപ്രായം. 2009-ൽ നൂറാം ജന്മവാർഷികം ആഘോഷിച്ചു. സ്വിറ്റ്‌സർലണ്ടിലെ ഹാന്‍സ്‌എർണി മ്യൂസിയത്തിൽ മികച്ച ഒരു ചിത്രശേഖരമാണുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍