This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർട്‌ൽ, ഗെർഹാർഡ്‌ (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എര്‍ട്‌ല്‍, ഗെര്‍ഹാര്‍ഡ്‌ (1936 - )

Ertl, Gerhard

ഗെര്‍ഹാര്‍ഡ്‌ എര്‍ട്‌ല്‍

ജര്‍മന്‍ ഭൗതികശാസ്‌ത്രജ്ഞനും ഊര്‍ജതന്ത്ര പ്രാഫസറും. 2007-ലെ രസതന്ത്രത്തിനുള്ള നോബല്‍സമ്മാനം കരസ്ഥമാക്കിയ വ്യക്തിയാണ്‌ ഇദ്ദേഹം.

1936 ഒ. 10-ന്‌ ജര്‍മനിയിലെ സ്റ്റുട്ട്‌ഗാര്‍ട്ടിലാണ്‌ എര്‍ട്‌ലിന്റെ ജനനം. 1955-57 കാലയളവില്‍ ജന്മദേശത്തു തന്നെയുള്ള സാങ്കേതികസര്‍വകലാശാലയിലും തുടര്‍ന്ന്‌ പാരിസ്‌ സര്‍വകലാശാലയിലും (1957-58) മ്യൂണിക്കിലെ ലുദ്‌വിഗ്‌ മാക്‌സിമിലിയന്‍സ്‌ സര്‍വകലാശാലയിലും (1958-59) ഇദ്ദേഹം ഊര്‍ജതന്ത്രശാസ്‌ത്രശാഖയില്‍ പഠനം നടത്തി. 1961-ല്‍ സ്റ്റുട്ട്‌ഗാര്‍ട്ട്‌ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പഠനകേന്ദ്രത്തില്‍നിന്നും ഊര്‍ജതന്ത്രത്തില്‍ ഡിപ്ലോമ നേടുകയുണ്ടായി. 1965-ല്‍ മാക്‌സ്‌പ്ലാങ്ക്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ മെറ്റല്‍സ്‌ റിസര്‍ച്ചില്‍ ഹൈന്‍സ്‌ ഗെരിസ്‌ചറില്‍നിന്നും ശിക്ഷണം നേടിയശേഷം മ്യൂണിക്‌ സര്‍വകലാശാലയില്‍നിന്നും ഡോക്‌ടറേറ്റു നേടിയെടുത്തു. 1965-68 കാലയളവില്‍ മ്യൂണിക്കില്‍ത്തന്നെ ഇദ്ദേഹം ലക്‌ചറര്‍ പദവി വഹിക്കുകയുണ്ടായി. 1968 മുതല്‍ 75 വരെ എര്‍ട്‌ല്‍, ഹാനോവര്‍ ടെക്‌നിക്കല്‍ സര്‍വകലാശാലയില്‍ പ്രാഫസറും ഡയറക്‌ടറുമായിരുന്നു. 1973-86 കാലഘട്ടത്തില്‍ ലുദ്‌വിഗ്‌ മാക്‌സിമിലിയന്‍സ്‌ യൂണിവേഴ്‌സിറ്റി ഒഫ്‌ മ്യൂണിക്കിന്റെ ഫിസിക്കല്‍ കെമിസ്‌ട്രി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാരഥ്യം ഇദ്ദേഹത്തിനായിരുന്നു. 1970-കളിലും 80-കളിലും എര്‍ട്‌ല്‍ കാലിഫോര്‍ണിയാ വിസ്‌കോണ്‍സില്‍, കാലിഫോര്‍ണിയാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി എന്നിവയില്‍ വിസിറ്റിങ്‌ പ്രാഫസര്‍ പദവി വഹിച്ചിരുന്നു. 1986-ല്‍ ബര്‍ലിന്‍ പ്രീ യൂണിവേഴ്‌സിറ്റിയിലും ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലും പ്രാഫസര്‍ സ്ഥാനം ഇദ്ദേഹത്തിനായിരുന്നു. 1986 മുതല്‍ 2004-ല്‍ വിരമിക്കുന്നതുവരെ ഫ്രിറ്റ്‌സ്‌ഹേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ എം.പി.ജി.യുടെ ഡയറക്‌ടറായിരുന്നു. 1996-ല്‍ ഇദ്ദേഹം ഹംബോള്‍ട്‌ യൂണിവേഴ്‌സിറ്റി ഒഫ്‌ ബെര്‍ലിനില്‍ പ്രാഫസറുമായിരുന്നു.

ഇരുമ്പിന്മേല്‍ അമോണിയയുടെ രാസത്വരകസംശ്ലേഷണത്തിന്റെ തന്മാത്ര യാന്ത്രികഘടനയുടെ വിവരങ്ങള്‍ മനസ്സിലാക്കിയെടുത്തുവെന്നതിന്റെ ഖ്യാതിയാണ്‌ പ്രധാനമായും ഗെര്‍ഹാര്‍ഡിനുള്ളത്‌. "ഹേബര്‍ ബോസ്‌ച്‌ പ്രാസസ്‌' എന്ന പേരില്‍ ഇതറിയപ്പെടുന്നു. പ്ലാറ്റിനത്തിനുമേല്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ രാസത്വരകജാരണവും ഗെര്‍ഹാര്‍ഡ്‌ പഠനവിധേയമാക്കുകയുണ്ടായി. ഗവേഷണത്തിന്റെ പുരോഗമനവേളയില്‍ ഇദ്ദേഹം പ്ലാറ്റിനം പ്രതലങ്ങളുടെമേല്‍ ആന്ദോലനപ്രതിപ്രവര്‍ത്തനത്തിന്റെ സുപ്രധാനമായ പ്രതിഭാസവും പുനഃസൃഷ്‌ടിച്ചു. ഫോട്ടോ ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പി സങ്കേതം ഉപയുക്തമാക്കിക്കൊണ്ട്‌ ആദ്യമായി പ്രതലഘടനയിലെ ആന്ദോലനകണങ്ങളുടെ പ്രതിപ്രവര്‍ത്തനം രൂപകല്‌പനയ്‌ക്കു വിധേയമാക്കാനും ഇദ്ദേഹത്തിനു സാധിച്ചു. ഗവേഷണത്തിന്റെ ആരംഭദശയില്‍ പുതിയ നിരീക്ഷണതന്ത്രങ്ങളില്‍പ്പെടുന്ന "ലോ എനര്‍ജി ഇലക്‌ട്രാണ്‍ ഡിഫ്‌റാക്ഷന്‍' (എല്‍.ഇ.ഇ.ഡി.) ഇദ്ദേഹം എല്ലായ്‌പോഴും ഉപയോഗിച്ചിരുന്നു. പിന്നീട്‌ "അള്‍ട്രാവയലറ്റ്‌ ഫോട്ടോ ഇലക്‌ട്രാണ്‍ സ്‌പെക്‌ട്രാസ്‌കോപ്പി (യു.പി.എസ്‌.)യിലേക്കും സ്‌കാനിങ്‌ ടണലിങ്‌ മൈക്രാസ്‌കോപ്പിലേക്കും (എസ്‌.റ്റി.എം.) ശ്രദ്ധപതിപ്പിക്കുകയുണ്ടായി. ഇവയൊക്കെത്തന്നെ മെച്ചപ്പെട്ട ഫലങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്‌തു. 1988-ല്‍ എര്‍ട്‌ല്‍ രസതന്ത്രശാഖയ്‌ക്കു നല്‌കപ്പെടുന്ന പ്രശസ്‌തമായ വോള്‍ഫ്‌ സമ്മാനം നേടുകയുണ്ടായി. 2007-ല്‍ ഇദ്ദേഹത്തിനു നോബല്‍ സമ്മാനവും ലഭിച്ചു. ദൃഢപ്രതലങ്ങളില്‍ നടക്കുന്ന രാസപ്രക്രിയകളെക്കുറിച്ചുള്ള പഠനത്തിനാണ്‌ നോബല്‍ സമ്മാനം ലഭിച്ചത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍