This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌ഥേർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്‌ഥേര്‍

Esther

1. ബൈബിള്‍ പഴയനിയമത്തില്‍ ഈ പേരിലറിയപ്പെടുന്ന പുസ്‌തകം. യഹൂദര്‍ പ്രവാസത്തിനു വിധേയരായി വളരെക്കാലം കഴിഞ്ഞതിനുശേഷമായിരിക്കണം ഈ കൃതിയുടെ രചന നിര്‍വഹിക്കപ്പെട്ടതെന്നു കണക്കാക്കപ്പെടുന്നു. ഭാഷാരീതി പരിശോധിക്കുമ്പോള്‍ ഇതിന്റെ നിര്‍മാണകാലം ബി.സി. രണ്ടാം ശതകമായിരിക്കാനാണ്‌ സാധ്യത എന്നു ഗവേഷകന്മാര്‍ അഭ്യൂഹിക്കുന്നു. ഇതിന്റെ ഗ്രന്ഥകര്‍ത്താവിനെപ്പറ്റിയുള്ള വിശദവിവരങ്ങളൊന്നും ലഭ്യമല്ല. യഹൂദര്‍ക്കു സമാദരണീയമായ ഒരു ആദര്‍ശഗ്രന്ഥം എന്ന നിലയില്‍ എസ്‌ഥേര്‍ പ്രതേ്യകം പ്രാധാന്യമര്‍ഹിക്കുന്നു. ഈ പുസ്‌തകത്തില്‍ ആധ്യാത്മികോപദേശങ്ങള്‍ക്ക്‌ കാര്യമായ പരിഗണന നല്‌കിയിട്ടില്ല. യഹോവ എന്നോ ദൈവം എന്നോ ഉള്ള പരാമര്‍ശംപോലും ഇതില്‍ കാണുന്നില്ല എന്നത്‌ പ്രത്യേകം ശ്രദ്ധാര്‍ഹമായ കാര്യമാണ്‌. ഇക്കാരണത്താല്‍ ചില യഹൂദരും ക്രിസ്‌ത്യാനികളും ഇതിനെ വേദപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും സാന്മാര്‍ഗികമൂല്യമുള്ള ചില ജീവിതതത്ത്വങ്ങള്‍ ഇതില്‍ പ്രതിപാദിതമായിട്ടുണ്ട്‌. (എസ്‌ഥേര്‍ 3, 7, 9, 15). യഹൂദരുടെ പൂരീംപെരുന്നാളിന്‌ എസ്‌ഥേര്‍ പുസ്‌തകം പാരായണം ചെയ്യുക പതിവാണ്‌.

2. പഴയനിയമത്തില്‍ എസ്‌ഥേര്‍ എന്ന പുസ്‌തകത്തിലെ കഥാനായിക. എസ്‌ഥേര്‍ അല്ലെങ്കില്‍ ഹദസ്സാ എന്ന യഹൂദ യുവതിയുടെ പ്രമമാണ്‌ ഇതിലെ പ്രതിപാദ്യം. മൊര്‍ദേഖോയ്‌ എന്ന ഒരു ബന്ധുവിന്റെ സംരക്ഷണയില്‍ വളര്‍ന്ന എസ്‌ഥേര്‍, അഹശേ്വരോശ്‌ രാജാവ്‌ തന്റെ രാജ്ഞിയായ വസ്ഥിയെ പരിത്യജിച്ചപ്പോള്‍ തത്‌സ്ഥാനത്ത്‌ അവരോധിക്കപ്പെട്ടു. എസ്‌ഥേര്‍ യഹൂദവംശജയാണെന്ന വസ്‌തുത മറച്ചുവയ്‌ക്കപ്പെട്ടതായിരുന്നു. അഹശേ്വരോശിന്റെ പ്രധാനമന്ത്രിയായിരുന്ന ഹാമാന്ന്‌ എസ്‌ഥേറിന്റെ വളര്‍ത്തപ്പനായ മൊര്‍ദേഖായ്‌ തന്നോടു കാട്ടിയ അവഗണനയില്‍ അമര്‍ഷം തോന്നുകയാല്‍, ഹാമാന്‍ പ്രതികാരത്തിനു മുതിരുകയും പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ യഹൂദരെ മുഴുവന്‍ കൊന്നൊടുക്കുവാന്‍ രഹസ്യസന്നാഹങ്ങള്‍ നടത്തുകയും ചെയ്‌തപ്പോള്‍ അവയെല്ലാം തകര്‍ത്തുകളയുവാന്‍ എസ്‌ഥേറിനു സാധിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A5%E0%B5%87%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍