This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എസ്ട്രാഡ പാൽമ, തോമസ് (1835 - 1908)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എസ്ട്രാഡ പാൽമ, തോമസ് (1835 - 1908)
Estrada Palma, Tomas
ക്യൂബയിലെ പ്രഥമ പ്രസിഡന്റ്. ബയാമോയ്ക്കു സമീപം 1835 ജൂല. 9-ന് ജനിച്ചു. സ്പെയിനിലെ സെവില്‍ യൂണിവേഴ്സിറ്റിയില്‍ നിയമ വിദ്യഭ്യാസം നടത്തി. സ്പെയിനിനെതിരായി ദശവത്സരയുദ്ധ (1868-78) കാലത്ത് വിപ്ലവസൈന്യത്തിന്റെ ജനറല്‍ എന്ന നിലയ്ക്ക് യുദ്ധം ചെയ്തു പ്രശസ്തിനേടി. 1875-ല്‍ ക്യൂബയിലെ താത്കാലിക ഭരണകൂടത്തിന്റെ പ്രസിഡന്റായി; എന്നാല്‍ 1877-ല്‍ സ്പെയിന്‍കാര്‍ അദ്ദേഹത്തെ തടവുകാരനായി പിടിച്ചുകൊണ്ടുപോയി. വിമോചിതനായ അദ്ദേഹം ആദ്യം ഹോണ്ടുറാസിലേക്കും പിന്നീട് ന്യൂയോര്‍ക്കിലേക്കും പോയി. അവിടത്തെ ഓറഞ്ച് കൗണ്ടിയില്‍ സെന്‍ട്രല്‍വാലി സ്കൂള്‍ പ്രിന്‍സിപ്പലായി നിയമിതനായി. ന്യൂയോര്‍ക്കില്‍ താമസിച്ചു കൊണ്ടുതന്നെ അദ്ദേഹം ക്യൂബന്‍ സമരത്തില്‍ സജീവമായ പങ്ക് വഹിച്ചു. ജോസ് മാര്‍ട്ടിയുടെ നിര്യാണത്തോടെ ക്യൂബന്‍ വിപ്ലവത്തിന്റെ നേതൃത്വം അദ്ദേഹം നേരിട്ട് ഏറ്റെടുത്തു.
സ്പാനിഷ് - യു. എസ്. യുദ്ധ(1898)ത്തിനുശേഷം യു. എസ്. ക്യൂബയെ ആ നാട്ടുകാര്‍ക്ക് വിട്ടുകൊടുത്ത(1902)പ്പോള്‍ എസ്ട്രാഡ അവിടത്തെ പ്രസിഡന്റു പദം ഏറ്റെടുത്തു. അതുവരെ യാതൊരു രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെടാതിരുന്ന ഇദ്ദേഹം സാഹചര്യ സമ്മര്‍ദംമൂലം 1905ലെ പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് (പിന്നീട് മോഡറേറ്റ്സ്) കക്ഷിക്കാരനായി മത്സരിച്ചു. ഈ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് കക്ഷി അവിഹിത സ്വാധീനത ഉപയോഗിച്ചു എന്നാരോപിച്ചുകൊണ്ട് പ്രതിപക്ഷകക്ഷിയായ ലിബറല്‍ പാര്‍ട്ടി, വിപ്ലവമുണ്ടാക്കി. 1906 മാര്‍ച്ചില്‍ വീണ്ടും പ്രസിഡന്റായെങ്കിലും സെപ്തംബറിലുണ്ടായ വിപ്ലവംമൂലം ഇദ്ദേഹം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി.
സാന്റിയാഗോയില്‍ 1908 ന. 14-ന് എസ്ട്രാഡ അന്തരിച്ചു.