This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്റ്ററുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്റ്ററുകള്‍

Ezra

ബി.സി. അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന പ്രമുഖ യഹൂദ പുരോഹിതന്‍. എസ്രായുടെ മൂലഗ്രീക്കുരൂപം എസ്‌ഡ്രസ്‌ എന്നാണ്‌. ഇദ്ദേഹം ഒരുസംഘം യഹൂദരെ പലസ്‌തീനിലേക്ക്‌ നയിക്കുകയും അവരുടെ ഇടയിൽ മതപ്രവർത്തനം നടത്തി നിരവധി പരിഷ്‌കാരങ്ങള്‍ പ്രാവർത്തികമാക്കുകയും ചെയ്‌തു. ബി.സി. 458-ൽ പാഴ്‌സി രാജപരമ്പരയിൽപ്പെട്ട അർഥഹ്‌ശഷ്‌ട രാജാവാണ്‌ ഇദ്ദേഹത്തെ പലസ്‌തീനിലേക്ക്‌ അയച്ചത്‌ എന്നു കരുതുവാന്‍ പോരുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. എസ്ര നടപ്പിലാക്കിയ മതപരിഷ്‌കാരങ്ങള്‍ പഴയനിയമത്തിലെ എസ്രാ പുസ്‌തകത്തിലും നെഹെമ്യ പുസ്‌തകത്തിലും എസഡ്രസ്സിന്റെ ഒന്നാമത്തെ പുസ്‌തകത്തിലും പരാമൃഷ്‌ടമായിട്ടുണ്ട്‌. എസ്രായുടെ പ്രാമാണ്യത്തെ പരിഗണിച്ച്‌ ഒരു രണ്ടാം മോശയായി ഇദ്ദേഹത്തെ യഹൂദസമുദായം ആദരിച്ചുപോരുന്നു. ചിലർ ഇദ്ദേഹത്തെ യൂദായിസത്തിന്റെ പിതാവെന്നും വിളിക്കാറുണ്ട്‌. ഒരു കാര്യദർശി എന്ന നിലയിലും (എസ്രാ 6:11-12) എസ്രായെ പരാമർശിച്ചുകാണുന്നുണ്ട്‌. പേർഷ്യന്‍ കോടതിയിൽ യഹൂദ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌തിരുന്ന ഒരുദേ്യാഗസ്ഥന്‍കൂടിയായിരുന്നു ഇദ്ദേഹം. യഹൂദനിയമങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും താത്‌പര്യമുണ്ടായിരുന്ന വ്യക്തി എന്ന നിലയിൽ എസ്രാ സമർഹമായ സ്ഥാനം നേടിയിരുന്നു. യറുശലേമിൽ എത്തിയശേഷം നിയമങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുവാനും അവരുടെ അംഗീകാരത്തോടെ സമുചിതമായ പല പരിഷ്‌കാരങ്ങളും നടപ്പിലാക്കുവാനും എസ്രാ പരിശ്രമിച്ചു (എസ്രാ 10:3). യഹൂദരല്ലാത്തവരുടെ എണ്ണം കുറയ്‌ക്കുന്നതിനുവേണ്ടി മിശ്രവിവാഹത്തെ കർശനമായി നിരോധിച്ചുകൊണ്ടു നടത്തിയ യഹൂദ ശുദ്ധീകരണം ഇക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു.

പുതിയ നിയമം എഴുതുന്നതിന്‌ എസ്രയ്‌ക്കു ഈശ്വരനിൽനിന്ന്‌ വെളിപാടുണ്ടായതായി വിശ്വാസികള്‍ കരുതുന്നു (എസ്‌ഡ്രസ്‌ 3). ബൈബിള്‍ കാലഘട്ടത്തിനുശേഷം ഇദ്ദേഹത്തിനു യഹൂദരുടെ ഇടയിൽ അനിഷേധ്യമായ അംഗീകാരവും ആദരവും ലഭിച്ചിരുന്നു എന്ന്‌ പലപരാമർശങ്ങളും വ്യക്തമാക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍