This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഷ്‌കോള്‍, ലെവി (1895 - 1969)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഷ്‌കോള്‍, ലെവി (1895 - 1969)

Eshkol, Levi

ഇസ്രയേലി ഭരണതന്ത്രജ്ഞന്‍. 1895 ഒ. 25-ന്‌ എഷ്‌കോള്‍, കീവിനു സമീപമുള്ള ഒറട്ടോവില്‍ ജനിച്ചു. 1914-ല്‍ ഇദ്ദേഹം തുര്‍ക്കിയുടെ ഭരണത്തിന്‍ കീഴിലായിരുന്ന പലസ്‌തീനിലേക്കു പോയി; ഒരു സാധാരണ തൊഴിലാളിയായി ജീവിതമാരംഭിച്ചു. പലസ്‌തീനിലെ ആദ്യത്തെ ജൂതാധിവാസം(Kibbutzim)സ്ഥാപിക്കുന്നതില്‍ എഷ്‌കോള്‍ മുന്‍കൈയെടുത്തു. പിന്നീട്‌ ഇദ്ദേഹത്തിന്‌ സയണിസ്റ്റു ലേബര്‍ പാര്‍ട്ടിയില്‍ താത്‌പര്യം ജനിച്ചു. ജനറല്‍ ലേബര്‍ ഫെഡറേഷന്റെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്‌ എഷ്‌കോള്‍. 1948-ല്‍ ഇസ്രയേല്‍ രാജ്യം സ്ഥാപിതമായ ശേഷം ഇദ്ദേഹം ധനകാര്യമന്ത്രി സ്ഥാനമുള്‍പ്പെടെ (1952-53) നിരവധി പ്രധാനസ്ഥാനങ്ങള്‍ വഹിച്ചു. 1963-ല്‍ ഡേവിഡ്‌ ബെന്‍ ഗൂരിയന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും വിരമിച്ചതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം പ്രധാനമന്ത്രിയായി. 1967-ല്‍ എഷ്‌കോളിന്‌ അറബികളുമായി നടന്ന "ആറു ദിവസയുദ്ധ'വും തുടര്‍ന്നുള്ള പ്രതിസന്ധിയും നേരിടേണ്ടിവന്നു. ഇദ്ദേഹം നേതൃത്വത്തിലിരുന്ന കാലത്താണ്‌ മൂന്ന്‌ പ്രമുഖ ലേബര്‍ കക്ഷികളെ യോജിപ്പിച്ച്‌ ഇസ്രയേല്‍ ലേബര്‍പാര്‍ട്ടി രൂപവത്‌കരിച്ചത്‌. 1969 ഫെ. 26-ന്‌ എഷ്‌കോള്‍ ടെല്‍ അവീവില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍