This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എവർഗുഡ്‌, ഫിലിപ്പ്‌ (1901 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എവര്‍ഗുഡ്‌, ഫിലിപ്പ്‌ (1901 - 73)

Evergood, Philip

ഫിലിപ്പ്‌ എവർഗുഡ്‌

യു.എസ്‌. ചിത്രകാരന്‍. ഇദ്ദേഹം 1901-ൽ ന്യൂയോർക്കിൽ ജനിച്ചു. പ്രാരംഭശിക്ഷണം ഈറ്റണിലും കേംബ്രിജിലും നടത്തി. ചെറുപ്പത്തിൽത്തന്നെ ചിത്രരചനയിൽ താത്‌പര്യം തോന്നിയ എവർഗുഡ്‌ പഠനകാലത്തുതന്നെ ചിത്രകലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ജോർജ്‌ ലൂക്ക്‌സുമൊത്ത്‌ ആർട്ട്‌ സ്റ്റുഡന്റ്‌സ്‌ ലീഗിൽ പഠിക്കാന്‍ ലഭിച്ച അവസരം ഇദ്ദേഹത്തെ ചിത്രരചനയിൽ കൂടുതൽ ബദ്ധശ്രദ്ധേയനാക്കി. പാരിസിലെ അക്കാദമി ജൂലിയനിലെ അഭ്യസനത്തിന്റെ അപര്യാപ്‌തതകൊണ്ടും അനാകർഷതകൊണ്ടും നിരാശനായ എവർഗുഡ്‌ സ്വയം ചിത്രരചനാഭ്യസനം തുടർന്നു. 1931-ൽ ഇദ്ദേഹം ഐക്യനാടുകളിലേക്ക്‌ താമസം മാറ്റുകയും 1933-ൽ ഫെഡറൽ പബ്ലിക്‌ വർക്ക്‌സ്‌ ഒഫ്‌ ആർട്ട്‌ പ്രാജക്‌ടിൽ അംഗത്വം സ്വീകരിക്കുകയും ചെയ്‌തു. സാമൂഹിക വൈകൃതങ്ങളുടെ ചിത്രീകരണമുള്‍ക്കൊള്ളുന്ന ചിത്രങ്ങളിലൂടെ അദ്ദേഹം സമകാലീന അമേരിക്കന്‍ ചിത്രരചനാപദ്ധതിയെയും സാമൂഹിക യാഥാർഥ്യങ്ങളെയും വിമർശനബുദ്ധിയോടെ അവതരിപ്പിച്ചു. ഈ ശൈലിയിൽ രചിച്ചിട്ടുള്ള ഒരു ചിത്രമാണ്‌ ഇദ്ദേഹത്തിന്റെ ന്യൂലസാറസ്‌ (1927-54 ന്യൂയോർക്ക്‌ വൈറ്റ്‌നി മ്യൂസിയം).

ജനാധിപത്യാശയങ്ങള്‍, മനുഷ്യദുരിതങ്ങള്‍ക്കും സാമുദായിക അനീതികള്‍ക്കുമുള്ള പരിഹാസങ്ങള്‍ എന്നിവയ്‌ക്കാണ്‌ എവർഗുഡ്‌ തന്റെ ചിത്രങ്ങളിൽ പ്രാമുഖ്യം നല്‌കിയിരിക്കുന്നത്‌. ഈ ശൈലിക്കെതിരെ എതിർപ്പുകള്‍ ഉയർന്നതിനെത്തുടർന്ന്‌ ഇദ്ദേഹം വീണ്ടും പഴയശൈലിയിലേക്കു തന്നെ മടങ്ങിപ്പോയി. ലില്ലി ആന്‍ഡ്‌ ദ്‌ സ്‌പാരോ (1939, Whitncy Museum New York) തുടങ്ങിയ ലളിതവും സരസവുമായിട്ടുള്ള പല ചിത്രങ്ങളിലും നിത്യജീവിതക്ലേശങ്ങളുടെ പ്രതിഫലനം കാണാന്‍ സാധിക്കും.

1950-കളിൽ എവർഗുഡ്‌ സോഷ്യൽറിയലിസം ഉപേക്ഷിച്ച്‌ സിംബോളിസം സ്വീകരിച്ചു. 1954-ൽ രചിച്ച ദ്‌ ന്യൂ ലോസറസ്‌ എന്ന ചിത്രം വിറ്റ്‌നി മ്യൂസിയം ഒഫ്‌ അമേരിക്കന്‍ ആർട്ടിൽ സൂക്ഷിച്ചിട്ടുണ്ട്‌. 1973-ൽ കണക്‌റ്റിക്കിൽ നടന്ന ഒരു തീപിടുത്തത്തിലാണ്‌ ഇദ്ദേഹം കൊല്ലപ്പെട്ടത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍