This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുമുടി (എഴുമുടിപ്പതക്കം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഴുമുടി (എഴുമുടിപ്പതക്കം)

ചേരരാജാക്കന്മാര്‍ ധരിച്ചിരുന്ന ഒരു കണ്‌ഠാഭരണം. കീഴടക്കപ്പെട്ട ഏഴ്‌ രാജാക്കന്മാരുടെ കിരീടങ്ങളിലെ രത്‌നങ്ങള്‍ ചേര്‍ത്താണ്‌ ചേരരാജാക്കന്മാര്‍ ഈ മാല ഉണ്ടാക്കിയിരുന്നത്‌. അതുകൊണ്ടാണ്‌ "എഴുമുടിപ്പതക്കം', "എഴുമുടി' എന്നീ പേരുകളില്‍ ഈ ആഭരണം അറിയപ്പെടുന്നത്‌. സംഘകാല കൃതിയായ പതിറ്റുപ്പത്ത്‌, ചിലപ്പതികാരം എന്നിവയില്‍ ഈ ആഭരണത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. "എഴുമുടി മാറിലണിഞ്ഞ മന്നോര്‍ മകുടമേ! നീ അംഗീകരിച്ചിട്ടുള്ള ആജ്ഞാചക്രം തലമുറയ്‌ക്കു തലമുറ പുകഴ്‌ന്നു വരുമാറാകട്ടെ!' എന്നു ചിലപ്പതികാരവും "ഭുജങ്ങളില്‍ വിജയ ചിഹ്നമായ വീരവളയും വക്ഷഃസ്ഥലത്തില്‍ എഴുമുടിപ്പതക്കവും ധരിച്ചുകൊണ്ട്‌' എന്ന്‌ പതിറ്റുപ്പത്തും ഇതിനെപ്പറ്റി വാഴ്‌ത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍