This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുത്താണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഴുത്താണി

എഴുത്താണി

പനയോലയിലും മന്ത്രവാദം സംബന്ധിയായി വെള്ളി, സ്വര്‍ണം എന്നിവ കൊണ്ടുള്ള തകിടുകളിലും എഴുതാന്‍ ഉപയോഗിച്ചുവരുന്ന ലോഹനിര്‍മിതവും ആണിപോലുള്ളതുമായ തൂലിക. ഇരുമ്പോ സ്വര്‍ണമോ കൊണ്ട്‌ ഇത്‌ നിര്‍മിക്കാറുണ്ട്‌. ഏകദേശം 15 സെ. മീ. നീളമുള്ള ഈ ഉപകരണത്തിന്റെ ഒരറ്റം കൂര്‍ത്തതാണ്‌. പനയോല എഴുതത്തക്കവിധം സൗകര്യപ്രദമായ നീളത്തില്‍ മുറിച്ചെടുത്ത്‌ പാകപ്പെടുത്തി അതിന്റെ ഒരുവശത്ത്‌ നാരായം കൊണ്ടെഴുതുകയാണ്‌ പതിവ്‌.

അറുപത്‌ വര്‍ഷം മുമ്പുവരെ ആശാന്മാര്‍ അക്ഷരങ്ങള്‍ ഓലയിലെഴുതിക്കൊടുത്താണ്‌ കുട്ടികളെ പഠിപ്പിച്ചിരുന്നത്‌. ഓലയിലെഴുതിയിട്ടുള്ളതു നോക്കി വിരലുകൊണ്ട്‌ നിലത്ത്‌ മണലില്‍ ആവര്‍ത്തിച്ചെഴുതി പഠിക്കുകയായിരുന്നു മുന്‍കാലത്തെ പതിവ്‌. നോ. കേരളം-വിദ്യാഭ്യാസ ചരിത്രം തുഞ്ചത്തെഴുത്തച്ഛന്റെ എഴുത്താണി ചിറ്റൂര്‍ (പാലക്കാട്‌) തുഞ്ചന്‍മഠത്തില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്‌. കുഞ്ചന്‍നമ്പ്യാരുടെ എഴുത്താണിയും ലക്കടിയിലെ കുഞ്ചന്‍സ്‌മാരകത്തില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ചില ജ്യോത്സ്യന്മാര്‍ ഇപ്പോഴും ജാതകമെഴുതുന്നത്‌ എഴുത്താണികൊണ്ട്‌ ഓലയിലാണ്‌. ഓലയിലെഴുതിയ ജാതകങ്ങളും ഗ്രന്ഥങ്ങളും പഴയ തറവാടുകളില്‍ ഇപ്പോഴും കാണാവുന്നതാണ്‌.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍