This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എല്ലിങ്‌ടണ്‍, ഡ്യൂക്ക്‌ എഡേ്വഡ്‌ കെന്നഡി (1899 - 1974)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എല്ലിങ്‌ടണ്‍, ഡ്യൂക്ക്‌ എഡേ്വഡ്‌ കെന്നഡി (1899 - 1974)

ം== Ellington, Duke Edward Kennedy ==

ഡ്യൂക്ക്‌ എഡ്വേഡ്‌ കെന്നഡി

ജാസ്‌ ബാന്‍ഡ്‌ ലീഡറും സംഗീതരചയിതാവും. 1899 ഏ. 29-ന്‌ വാഷിങ്‌ടണ്‍ ഡി.സി.യില്‍ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു. നാവികവകുപ്പില്‍ ബ്‌ളൂപ്രിന്റുകള്‍ നിര്‍മിച്ചിരുന്ന ജെയിംസ്‌ എഡ്വേഡ്‌ എല്ലിങ്‌ടണ്‍ ആണ്‌ പിതാവ്‌. മാതാവ്‌ ഡെയ്‌സി കെന്നഡി എല്ലിങ്‌ടണും. ഇവര്‍ രണ്ടുപേരും പിയാനോവായനയില്‍ വൈദഗ്‌ധ്യം നേടിയവരായിരുന്നു. ഏഴാമത്തെ വയസ്സില്‍ എല്ലിങ്‌ടണ്‍ പിയാനോ അഭ്യസനം ആരംഭിച്ചു. അക്കാലത്തുതന്നെ ബെയ്‌സ്‌ബോളും ഫുട്‌ബോളും കളിക്കുന്നതില്‍ തത്‌പരനായിരുന്നതുകൊണ്ട്‌ പിയാനോപഠനത്തിന്‌ വിഘ്‌നം ഉണ്ടായിക്കൊണ്ടിരുന്നു. വളര്‍ന്നുവന്നതോടെ ചിത്രരചനയിലും എല്ലിങ്‌ടണ്‍ താത്‌പര്യം കാണിച്ചു. എങ്കിലും സംഗീതത്തിലുണ്ടായിരുന്ന വാസന അദമ്യമായിരുന്നതുകൊണ്ട്‌ അത്‌ ക്രമേണ മറ്റു താത്‌പര്യങ്ങളെയെല്ലാം കീഴ്‌പ്പെടുത്തി. ഒരിക്കല്‍ ന്യൂജേഴ്‌സിയില്‍ മാതാവുമൊത്ത്‌ താമസിച്ചശേഷം വാഷിങ്‌ടണിലേക്കു മടങ്ങുമ്പോള്‍ ഫിലഡല്‍ഫിയയില്‍വച്ച്‌ ഹാര്‍വി ബ്രക്‌സ്‌ നടത്തിയ പിയാനോ കച്ചേരി കേള്‍ക്കുവാനിടയായി. അത്‌ എല്ലിങ്‌ടനെ ഹഠാദാകര്‍ഷിച്ചു. വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പിയാനോ വായിക്കാനുള്ള അഭിനിവേശം അദ്ദേഹത്തിനുണ്ടായി. സ്‌കൂള്‍ വിദ്യാഭ്യാസാനന്തരം ഒരു സോഡാ ഫൗണ്ടനില്‍ ഗുമസ്‌തനായി ചേര്‍ന്ന എല്ലിങ്‌ടണ്‍ പില്‌ക്കാലത്ത്‌ സോഡാ ഫൗണ്ടന്‍ റാഗ്‌ എന്നൊരു ഗാനം രചിക്കുകയുണ്ടായി. ഗാനരചനയില്‍ മുന്‍പന്തിയില്‍നിന്ന വില്‍വോഡറി, വില്‍മാരിയോണ്‍ കുക്ക്‌ എന്നീ നീഗ്രാഗാനരചയിതാക്കളുടെ ശൈലി എല്ലിങ്‌ടണില്‍ സ്വാധീനത ചെലുത്തിയിട്ടുണ്ട്‌. 1927 മുതല്‍ 1932 വരെയുള്ള അഞ്ചുവര്‍ഷംകൊണ്ട്‌ എല്ലിങ്‌ടനും അദ്ദേഹത്തിന്റെ ബാന്‍ഡ്‌സംഘവും ദേശീയതലത്തില്‍ പ്രശസ്‌തിയാര്‍ജിച്ചു. എല്ലിങ്‌ടണ്‍ രചിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഗാനങ്ങളില്‍ 900-ത്തിലധികം ജനസമ്മതി ആര്‍ജിച്ചവയാണ്‌. അക്കൂട്ടത്തില്‍ നാടക-ചലച്ചിത്രഗാനങ്ങള്‍, ക്ലാസ്സിക്കുകള്‍, വാദ്യസംഗീതങ്ങള്‍, കീര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പല ഗാലപ്‌പോളുകളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹത്തിന്റെ പല ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും "ഗ്രാമി' അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌. 1966-ല്‍ ടോഗോ റിപ്പബ്ലിക്‌ ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം പ്രത്യേക തപാല്‍ സ്റ്റാമ്പ്‌ ഇറക്കുകയുണ്ടായി. മറ്റു ബഹുമതികളില്‍ ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ വെങ്കലമെഡല്‍, പ്രസിഡന്റില്‍നിന്നുള്ള ബഹുമതിമെഡല്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രസിഡന്റില്‍നിന്നുള്ള ബഹുമതിമെഡല്‍ ഇദ്ദേഹത്തിന്റെ 70-ാം പിറന്നാളിന്‌ വൈറ്റ്‌ഹൗസില്‍ നടന്ന ഒരു പ്രതേ്യക ചടങ്ങില്‍വച്ച്‌ പ്രസിഡന്റ്‌ നിക്‌സണ്‍ ആണ്‌ സമ്മാനിച്ചത്‌. 1974 മേയ്‌ 24-ന്‌ കൊളംബിയ പ്രിസ്‌ബിറ്റേറിയന്‍ ആശുപത്രിയില്‍ എല്ലിങ്‌ടണ്‍ നിര്യാതനായി.

എല്ലിങ്‌ടണിന്റെ മരണശേഷം മകന്‍ മാഴ്‌സന്‍ എല്ലിങ്‌ടണ്‍ ഇദ്ദേഹത്തിന്റെ ബാന്റ്‌ നയിക്കുകയുണ്ടായി. 1999-ല്‍ പുലിറ്റ്‌സര്‍ പ്രസ്‌ ബോഡ്‌ ഒരു പ്രതേ്യക പുരസ്‌കാരം മരണാനന്തര ബഹുമതിയായി നല്‌കി എല്ലിങ്‌ടണെ ആദരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍