This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എറേറിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എറേറിയം
Erarium
പ്രാചീന റോമന്‍ ഖജനാവ്. സാറ്റേണ്‍ ദേവാലയത്തിലെ പൊതുസ്ഥല(Forum)ത്തിനും രേഖാലയ(Tabularium)ത്തിനും പടിഞ്ഞാറേ അറ്റത്തായി സ്ഥിതിചെയ്‌തിരുന്ന എറേറിയം ബി.സി. 78-ലാണ് നിര്‍മിക്കപ്പെട്ടത്. നാണയങ്ങള്‍, വിലപിടിപ്പുള്ള ലോഹക്കട്ടി (സ്വര്‍ണവും വെള്ളിയും)കള്‍ എന്നിവയ്‌ക്കു പുറമേ പൊതു പ്രാധാന്യമുള്ള രേഖകളും കണക്കുകളും ഇവിടെ സൂക്ഷിച്ചിരുന്നു. റിപ്പബ്ലിക്കിന്റെ ആധിപത്യകാലത്ത് രണ്ട് ഖജാന്‍ജിമാരും ഗുമസ്‌തന്മാരും ചേര്‍ന്നാണ് എറേറിയത്തിന്റെ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. എന്നാല്‍ എല്ലാം സെനറ്റിന്റെ നിയന്ത്രണത്തിനു വിധേയമായിരുന്നു. റോമന്‍ കോണ്‍സല്‍മാര്‍ക്കൊഴികെ, ആര്‍ക്കും തന്നെ സെനറ്റ് അധികാരപ്പെടുത്താതെ പണം നല്‌കുവാന്‍ ഈ ഉദ്യോഗസ്ഥന്മാര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. നികുതി പിരിവുകാരോ (പബ്ലിക്കാനി) മജിസ്‌ട്രറ്റുമാരോ സംഭരിക്കുന്ന തുക എറേറിയത്തില്‍ അടച്ചിരുന്നു. ഇവിടെനിന്നാണ് പൊതുആവശ്യങ്ങള്‍ക്കുള്ള പണം നല്‌കിയിരുന്നത്.
ബി.സി. 27-ല്‍ റോമാചക്രവര്‍ത്തിയായ അഗസ്റ്റസ് എറേറിയത്തിന്റെ നിയന്ത്രണം പ്രിറ്റോര്‍ (praetor) പദവിയിലുള്ള രണ്ട് മേലധികാരി (prefect)കേള്‍ക്കു നല്‌കി. എന്നാല്‍ ബി.സി. 23-ല്‍ രണ്ട് പ്രിറ്റോറുകളെത്തന്നെ ഇതിനായി പ്രത്യേകം നിയോഗിച്ചു. ക്ലോഡിയസ് ചക്രവര്‍ത്തി വീണ്ടും ഇത് പഴയപോലെ ഖജാന്‍ജിമാരുടെ ചുമതലയിലാക്കി. മൂന്നുവര്‍ഷ കാലാവധിയുള്ള ഇവരുടെ നിയമനം നടത്തിയിരുന്നത്. ചക്രവര്‍ത്തിതന്നെയായിരുന്നു പ്രിന്‍സെപ്‌സുകളുടെ ഭരണകാലത്ത് (ബി.സി. 27-എ.ഡി. 305) എറേറിയത്തിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞുവന്നു. ചക്രവര്‍ത്തി മാര്‍ പ്രാദേശിക ഖജനാവു(Fisci)കളില്‍നിന്നു നേരിട്ടു പണം എടുക്കാന്‍ തുടങ്ങിയതായിരുന്നു ഇതിനുകാരണം. പദവി വിട്ടൊഴിയാതിരുന്ന ഇവര്‍ക്ക് എറേറിയത്തോട് ഉത്തരവാദിത്ത്വമുണ്ടായിരുന്നില്ല. ഇവര്‍ക്ക് സ്വന്തമായ ഖജനാവും ആഡിറ്റുമുണ്ടായിരുന്നു.
എ.ഡി. 6-ല്‍ അഗസ്റ്റസ് എറേറിയം മിലിട്ടറി (aerarium military) എന്ന പേരില്‍ രണ്ടാമത് ഒരു ഖജനാവ് സ്ഥാപിച്ചു. അന്നുമുതല്‍ ആദ്യഖജനാവ് എറേറിയം സാറ്റര്‍ണി (aerarium saturni) എന്ന പേരില്‍ അറിയാന്‍തുടങ്ങി.