This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറാത്തോസ്‌തനസ്‌ (ബി.സി. 273?-192?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എറാത്തോസ്‌തനസ്‌ (ബി.സി. 273?-192?)

Eratosthenes

ഗ്രീക്ക്‌ ഗണിതശാസ്‌ത്രജ്ഞനും ചരിത്രകാരനും കവിയും. ഭൂമിശാസ്‌ത്രജ്ഞനും ഭാഷാശാസ്‌ത്രകാരനും കൂടിയായിരുന്നതിനാല്‍ ഇദ്ദേഹം, "പഞ്ച കായിക വിനോദന്‍' (Five sports athlete) എന്ന അര്‍ഥം വരുന്ന "പെന്തത്‌ലോസ്‌' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ലിബിയയിലെ സിറിന്‍ (Cyrene)എന്ന സ്ഥലത്തു ജനിച്ചു. അലക്‌സാണ്ട്രിയയിലും ആഥന്‍സിലും വിദ്യാഭ്യാസം ചെയ്‌തു. ബി.സി. 235-ല്‍ ടോളമിയുടെ നിര്‍ദേശപ്രകാരം ഇദ്ദേഹം അലക്‌സാണ്ട്രിയയിലെ ഒരു ഗ്രന്ഥാലയത്തിന്റെ ചുമതല ഏറ്റെടുത്തു. ഈ ജോലിയില്‍ ആജീവനാന്തം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു.

ഭൂമിയുടെ ചുറ്റളവ്‌ ആദ്യമായി നിര്‍ണയിച്ചത്‌ എറാത്തോസ്‌തനസ്‌ ആണ്‌. ഇപ്പോഴത്തേതില്‍ നിന്ന്‌ വളരെ കുറച്ചു വ്യത്യാസമേ (80.50 കി.മീ.) ഇദ്ദേഹം നിര്‍ണയിച്ചതിനുള്ളൂ. 675 നക്ഷത്രങ്ങളെക്കുറിച്ചുള്ള സ്ഥിതി വിവരങ്ങളും സമാഹരിച്ചിട്ടുണ്ട്‌. അഭാജ്യസംഖ്യകള്‍ വേര്‍തിരിച്ചെടുക്കുവാനുള്ള ഒരു യാന്ത്രികവിദ്യ ഇദ്ദേഹം കണ്ടെത്തി. ഇതിന്‌ "എറാത്തോസ്‌തനസ്‌ അരിപ്പ' (Eratosthenes Sieve)എന്നു പറയുന്നു. ഗണിതശാസ്‌ത്രത്തില്‍ മാധ്യമങ്ങളെ(means)ക്കെുറിച്ചുള്ള ഒരു ഗ്രന്ഥം ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ഹെര്‍മീസ്‌ എന്ന ജ്യോതിശ്ശാസ്‌ത്ര കവിത ആകാശവര്‍ണനയും നക്ഷത്രങ്ങളെ സംബന്ധിച്ച പഴങ്കഥകളും ഉള്‍ക്കൊള്ളുന്നു. ഒളിമ്പിക്‌ കളികളിലെ വിജയികളുടെ പട്ടികയും പ്രകീര്‍ത്തനങ്ങളും ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌. നോ. അഭാജ്യസംഖ്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍