This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എമ്മാ-ഹു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എമ്മാ-ഹു
Emma-O
ജാപ്പനീസ് പുരാണങ്ങളില്‍ പരാമൃഷ്‌ടനായ നരകാധിപതി, ഭാരതീയ സങ്കല്‌പമനുസരിച്ചുള്ള മൃത്യുദേവനായ യമനുമായി എമ്മാ-ഹുവിനെ സാദൃശ്യപ്പെടുത്താം. പുരുഷന്മാരെ ശിക്ഷിക്കാനുള്ള ചുമതല എമ്മാ-ഹുവിനും സ്‌ത്രീകളുടേത് ഇദ്ദേഹത്തിന്റെ സഹോദരിക്കുമാണ്. അഗ്നികൊണ്ടു നിറഞ്ഞിരിക്കുന്ന എട്ട് ദിക്കുകളിലൊന്നിലേക്കോ മഞ്ഞുനിറഞ്ഞ എട്ടുദിക്കുകളിലൊന്നിലേക്കോ പാപം ചെയ്‌തവരെ അയയ്‌ക്കുക എന്നതാണു ശിക്ഷ. മരണശേഷം പാപിയുടെ ആത്മാവ് നരകത്തില്‍ പ്രവേശിച്ചാലുടന്‍ അവിടെയുള്ള കണ്ണാടിയില്‍ അയാളുടെ പാപങ്ങള്‍ പ്രതിഫലിക്കുമെന്നും പാപങ്ങളുടെ തോതനുസരിച്ച് അയാളെ ഏതു നരകത്തിലേക്ക് അയയ്‌ക്കണമെന്ന് എമ്മാ-ഹു വിധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ഥനകൊണ്ട് ഇവര്‍ക്ക് ശിക്ഷയില്‍ നിന്നു മോചനം ലഭിക്കുവാന്‍ സാധ്യമാണെന്നും ജപ്പാന്‍കാര്‍ വിശ്വസിച്ചുവരുന്നു. ഇങ്ങനെ പ്രാര്‍ഥനകൊണ്ടു രക്ഷിക്കപ്പെടുന്നവര്‍ ഭൂമിയിലോ സ്വര്‍ഗത്തിലോ വീണ്ടും ജനിക്കുന്നുവെന്നാണ് സങ്കല്‌പം. ചൈനീസ് ന്യായാധിപന്റെ തൊപ്പിയണിഞ്ഞു ദണ്ഡുമേന്തി ക്രൂരമായ ഭാവത്തോടെയാണ് എമ്മാ-ഹു സാധാരണ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.