This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഡോതീലിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എന്‍ഡോതീലിയം

Endothelium

പരന്നതും കനമില്ലാത്തതുമായ കോശങ്ങളാൽ നിര്‍മിതമായ നേര്‍ത്ത ഒരു സ്‌തരം (membrane). ഹൃദയം, രക്തവാഹികള്‍, ലിംഫ്‌ നാളികള്‍, സന്ധികള്‍, ശരീരഭിത്തിക്കും ആന്തരികാവയവങ്ങള്‍ക്കും ഇടയ്‌ക്കുള്ള ഭാഗങ്ങള്‍ (body cavoties) തുടങ്ങിയവയുടെ ഉള്‍വശത്തായിട്ടാണ്‌ എന്‍ഡോതീലിയം കാണപ്പെടുന്നത്‌. എപ്പിത്തീലിയത്തിന്റെ ഒരു പരിഷ്‌കൃതരൂപമാണ്‌ എന്‍ഡോതീലിയം എന്നു പറയാം (നോ. എപ്പിത്തീലിയം).

ഹൃദയത്തിൽ നിന്നു വര്‍ധിച്ച മര്‍ദത്തിൽ പമ്പുചെയ്‌തു പുറത്തേക്കുവിടുന്ന രക്തം ഉള്‍ക്കൊള്ളുന്നതിന്‌ ബലവും കനവുമുള്ള ഭിത്തികള്‍ ധമനി(artery)കള്‍ക്കു കൂടിയേ കഴിയൂ. ഏറ്റവും അകവശത്തായി കാണപ്പെടുന്നതും നേര്‍മയേറിയതുമായ എന്‍ഡോതീലിയം, ബലവും ഇലാസ്‌തികത (elasticity) യുമുള്ള പേശികളാൽ നിര്‍മിതമായ മധ്യസ്‌തരം (ധമനിയുടെ വികാസസങ്കോചങ്ങള്‍ക്കു കാരണം ഈ ഭാഗമാണ്‌), സംയോജകകലകൊണ്ടു നിര്‍മിതമായ അഡ്‌വന്റീഷ്യ എന്ന കട്ടിയുള്ള ആവര്‍ത്തനസ്‌തരം (ധമനിക്ക്‌ ഒരു രക്തസംഭരണിയായി പ്രവര്‍ത്തിക്കുവാനും രക്തം ചുറ്റുപാടുമുള്ള ശരീരകലകളിലേക്ക്‌ ഊറിയിറങ്ങുന്നതു തടയുവാനും ഈ ആവരണസ്‌തരം സഹായകമാകുന്നു.) എന്നീ മൂന്ന്‌ സ്‌തരങ്ങള്‍ ചേര്‍ന്നാണ്‌ ധമനിഭിത്തി രൂപം കൊള്ളുന്നത്‌.

രക്തക്കുഴലുകളിൽ നിന്നു രൂപം കൊള്ളുന്ന കാപ്പിലറികളുടെ ഭിത്തികള്‍ എന്‍ഡോതീലിയം കൊണ്ടു മാത്രം നിര്‍മിതമാണ്‌. ശരീരകലകള്‍ക്ക്‌ ആവശ്യമായ ഭക്ഷണം, ഓക്‌സിജന്‍ തുടങ്ങിയവ രക്തത്തിലൂടെ കാപ്പിലറികളിൽ എത്തുകയും, കാപ്പിലറിഭിത്തികള്‍ അവശ്യസാധനങ്ങളെ വലിച്ചെടുക്കുകയും ചെയ്യുന്നു. ശരീരകലകളിൽ നിന്നു വിസര്‍ജ്യവസ്‌തുക്കള്‍ പുറന്തള്ളപ്പെടുന്നതും ഇവിടെവച്ചുതന്നെ. രക്തവുമായി നേരിട്ടു ബന്ധപ്പെടാത്ത ശരീരകലകളിലേക്ക്‌ അവശ്യവസ്‌തുക്കള്‍ എത്തിച്ചുകൊടുക്കുന്നതും വിസര്‍ജ്യവസ്‌തുക്കളെ മാറ്റുന്നതും കാപ്പിലറി ഭിത്തികളായി വര്‍ത്തിക്കുന്ന എന്‍ഡോതീലിയത്തിന്റെ ജോലിയാണ്‌. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും കാപ്പിലറികള്‍ സമൃദ്ധമായുണ്ട്‌.

ഹൃദയത്തിന്റെ കട്ടിയേറിയ പേശിഭിത്തി (മയോകാര്‍ഡിയം) യാണ്‌ ഹൃദയത്തെ വികസിക്കുന്നതിനും സങ്കോചിക്കുന്നതിനും കഴിവുള്ളതാക്കിത്തീര്‍ക്കുന്നത്‌. ഈ പേശിഭിത്തിയുടെ ഉള്‍വശം വളരെ നേര്‍ത്ത ഒരു ചര്‍മത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ചര്‍മമാണ്‌ എന്‍ഡോകാര്‍ഡിയം. ഇത്‌ രക്തക്കുഴലുകള്‍ക്കുള്ളിൽ കാണപ്പെടുന്ന എന്‍ഡോതീലിയത്തിന്റെ തുടര്‍ച്ചയാകുന്നു. എന്‍ഡോകാര്‍ഡൈറ്റിസ്‌ എന്ന ഹൃദ്രാഗത്തിനു കാരണം എന്‍ഡോകാര്‍ഡിയത്തെ ബാധിക്കുന്ന വീക്കമാണ്‌.

ഡോ. കെ. മാധവന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍