This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഗർടണ്‍, ആൽഫ്രഡ്‌ (1886-1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഗര്‍ടണ്‍, ആല്‍ഫ്രഡ്‌ (1886-1959)

Egerton, Alfred

ബ്രിട്ടീഷ്‌ രസതന്ത്രജ്ഞന്‍. ലണ്ടനില്‍ ഈറ്റണിലെ യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാഭ്യാസം ചെയ്‌തു. 1921-ല്‍ ഓക്‌സ്‌ഫഡില്‍ താപഗതിക(thermodynamic) വിഭാഗത്തില്‍ റീഡറായി ചേര്‍ന്നു. 1926-ല്‍ റോയല്‍ സൊസൈറ്റിയിലെ ഒരു ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടുകൊല്ലത്തിനുശേഷം അതിന്റെ കാര്യദര്‍ശിയായും സേവനമനുഷ്‌ഠിച്ചു. 1946-ല്‍ റാഫോര്‍ഡ്‌ മെഡലിന്‌ അര്‍ഹനായി. 1936 മുതല്‍ 52 വരെ ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ രസതന്ത്ര ടെക്‌നോളജിയുടെ പ്രാഫസറായി ജോലിചെയ്‌തു. 1949-59 കാലയളവില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ എമിരറ്റഡ്‌ പ്രാഫസറായിരുന്നു. 1954-ല്‍ ഇന്ത്യയിലെ കോമണ്‍വെല്‍ത്ത്‌ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ റിസര്‍ച്ചിലെ ചെയര്‍മാനുമായിരുന്നു 1959-ല്‍ അന്തരിച്ചു. രണ്ടാംലോകയുദ്ധകാലത്ത്‌ ഇംഗ്ലണ്ടിലെ ശാസ്‌ത്രീയ സംരംഭങ്ങളെ സംഘടിപ്പിക്കുന്ന കാര്യത്തില്‍ ഗണ്യമായ പങ്കുവഹിച്ചിരുന്നു. 1943-ല്‍ ഇദ്ദേഹത്തിനു സര്‍ സ്ഥാനം ലഭിച്ചു. ഇദ്ദേഹത്തിന്റെ ശാസ്‌ത്രസംഭാവനകള്‍ മുഖ്യമായും ദഹനം (combustion), ഇന്ധനം, ബാഷ്‌പമര്‍ദങ്ങള്‍ എന്നിവയുടെ മണ്ഡലങ്ങളിലാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍