This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌സ്‌-റേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എക്‌സ്‌-റേ == == X-ray == പ്രകാശംപോലെയും എന്നാൽ തരംഗദൈർഘ്യം വളരെ ക...)
(X-ray)
വരി 6: വരി 6:
പ്രകാശംപോലെയും എന്നാൽ തരംഗദൈർഘ്യം വളരെ കുറഞ്ഞതും (ഏതാണ്ട്‌ 10-8 സെ.മീ.), തന്മൂലം അദൃശ്യവുമായ ഒരു തരം ഇലക്‌ട്രാമാഗ്നറ്റിക്‌ വികിരണമാണ്‌ എക്‌സ്‌-റേ.

-
 
+
[[ചിത്രം:Vol5p17_images_xray-human.jpg|thumb|]]
1895-ൽ ജർമന്‍ ശാസ്‌ത്രജ്ഞനായ വില്യം റോണ്‍ജന്‍ ആണ്‌ എക്‌സ്‌-റേ കണ്ടുപിടിച്ചത്‌. കാഥോഡ്‌ രശ്‌മികളെക്കുറിച്ച്‌ ഗവേഷണം നടത്തിക്കൊണ്ടിരുന്ന റോണ്‍ജന്‍ കാഥോഡ്‌റേ ട്യൂബിൽനിന്നും നിർഗമിച്ച ഏതോ അദൃശ്യരശ്‌മികള്‍, ബേരിയം പ്ലാറ്റിനോ സയനൈഡ്‌ പുരട്ടിയ ഒരു സ്‌ക്രീനിൽ പതിക്കുമ്പോള്‍ സ്‌ക്രീന്‍ പച്ചനിറത്തിൽ ദീപ്‌തമാകുന്നതായി കണ്ടു. സ്‌ക്രീനിനും സ്രാതസ്സിനുമിടയ്‌ക്ക്‌ തന്റെ കൈപ്പത്തി പിടിച്ചപ്പോള്‍ അതിന്റെ നിഴൽ സ്‌ക്രീനിൽ പതിയുകയുണ്ടായി. കൈപ്പത്തിയിലെ എല്ലുകള്‍ വ്യക്തമായികാണാമായിരുന്നു. അദൃശ്യരശ്‌മികള്‍ കൈപ്പത്തി തുളച്ച്‌ കടന്നുവെന്നും എല്ലുകള്‍ക്ക്‌ താരതമ്യേന അതാര്യമാണെന്നും വ്യക്തമായി. അജ്ഞാതമായ ഈ കിരണങ്ങളെ റോണ്‍ജന്‍ "എക്‌സ്‌-റേ' എന്നു വിശേഷിപ്പിച്ചു.

[[ചിത്രം:Vol5p17_rontgen_final.jpg|thumb|]]
ഉയർന്ന വോള്‍ട്ടേജിലുള്ള വൈദ്യുതശക്തിക്കു വിധേയമാക്കി ഇലക്‌ട്രാണുകളുടെ വേഗത അത്യധികം വർധിപ്പിച്ചതിനുശേഷം അവയെ ഒരു ലോഹപ്രതലത്തിൽ പതിക്കാനനുവദിച്ചാൽ, ആ പ്രതലത്തിൽനിന്നും എക്‌സ്‌-റേ നിർഗമിക്കുന്നതാണ്‌. വോള്‍ട്ടേജ്‌ കൂട്ടിയാൽ എക്‌സ്‌-റേയുടെ തരംഗദൈർഘ്യം കുറയുകയും പദാർഥങ്ങളെ തുളച്ചുകടക്കാനുള്ള ശേഷി വർധിക്കുകയും ചെയ്യുമെന്ന്‌ തുടർന്നു നടത്തിയ പരീക്ഷണങ്ങളിൽനിന്ന്‌ വ്യക്തമായി.

എക്‌സ്‌-റേ ഉത്‌പാദിപ്പിക്കുന്നതിനുള്ള ആധുനികസംവിധാനമാണ്‌ കൂളിഡ്‌ജ്‌ ട്യൂബ്‌ (coolidge tube). പൂർണമായും വായു വിമുക്തമാക്കപ്പെട്ട ഈ നാളിയുടെ ഒരറ്റത്ത്‌ ഉറപ്പിച്ചിട്ടുള്ള ഫിലമെന്റ്‌ (F) വൈദ്യുതി ഉപയോഗിച്ച്‌ ചൂടാക്കുമ്പോള്‍ അതിൽനിന്നും ഇലക്‌ട്രാണുകള്‍ പുറപ്പെടുന്നു. അവ ഉയർന്ന പോസിറ്റീവ്‌ പൊട്ടന്‍ഷ്യലിന്റെ (H.T) സ്വാധീനത്തിൽ ടാർഗെറ്റി (T)ലേക്ക്‌ ശക്തമായി ആകർഷിക്കപ്പെടുന്നു. ഇലക്‌ട്രാണുകള്‍  

ടങ്‌സ്റ്റണ്‍ ടാർഗെറ്റിൽ പതിക്കുന്നതോടെ എക്‌സ്‌-റേകള്‍ നിർഗമിക്കുന്നു.  

[[ചിത്രം:Vol5p17_radiology_x-ray_00.jpg|thumb|]]
റോണ്‍ജന്‍ തന്റെ മഹത്തായ ഈ കണ്ടുപിടിത്തത്തിന്‌ പേറ്റന്റ്‌ എടുക്കുകയുണ്ടായില്ല. എന്നാൽ ഫിസിക്‌സിനുള്ള പ്രഥമ നോബൽസമ്മാനം 1901-ൽ അദ്ദേഹത്തിനു ലഭിച്ചു. 1845-ൽ പ്രഷ്യയിൽ ജനിച്ച റോണ്‍ജന്‍ 1923-ൽ 78-ാം വയസ്സിൽ അന്തരിച്ചു.

11:10, 16 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എക്‌സ്‌-റേ

X-ray

പ്രകാശംപോലെയും എന്നാൽ തരംഗദൈർഘ്യം വളരെ കുറഞ്ഞതും (ഏതാണ്ട്‌ 10-8 സെ.മീ.), തന്മൂലം അദൃശ്യവുമായ ഒരു തരം ഇലക്‌ട്രാമാഗ്നറ്റിക്‌ വികിരണമാണ്‌ എക്‌സ്‌-റേ.

1895-ൽ ജർമന്‍ ശാസ്‌ത്രജ്ഞനായ വില്യം റോണ്‍ജന്‍ ആണ്‌ എക്‌സ്‌-റേ കണ്ടുപിടിച്ചത്‌. കാഥോഡ്‌ രശ്‌മികളെക്കുറിച്ച്‌ ഗവേഷണം നടത്തിക്കൊണ്ടിരുന്ന റോണ്‍ജന്‍ കാഥോഡ്‌റേ ട്യൂബിൽനിന്നും നിർഗമിച്ച ഏതോ അദൃശ്യരശ്‌മികള്‍, ബേരിയം പ്ലാറ്റിനോ സയനൈഡ്‌ പുരട്ടിയ ഒരു സ്‌ക്രീനിൽ പതിക്കുമ്പോള്‍ സ്‌ക്രീന്‍ പച്ചനിറത്തിൽ ദീപ്‌തമാകുന്നതായി കണ്ടു. സ്‌ക്രീനിനും സ്രാതസ്സിനുമിടയ്‌ക്ക്‌ തന്റെ കൈപ്പത്തി പിടിച്ചപ്പോള്‍ അതിന്റെ നിഴൽ സ്‌ക്രീനിൽ പതിയുകയുണ്ടായി. കൈപ്പത്തിയിലെ എല്ലുകള്‍ വ്യക്തമായികാണാമായിരുന്നു. അദൃശ്യരശ്‌മികള്‍ കൈപ്പത്തി തുളച്ച്‌ കടന്നുവെന്നും എല്ലുകള്‍ക്ക്‌ താരതമ്യേന അതാര്യമാണെന്നും വ്യക്തമായി. അജ്ഞാതമായ ഈ കിരണങ്ങളെ റോണ്‍ജന്‍ "എക്‌സ്‌-റേ' എന്നു വിശേഷിപ്പിച്ചു.

ഉയർന്ന വോള്‍ട്ടേജിലുള്ള വൈദ്യുതശക്തിക്കു വിധേയമാക്കി ഇലക്‌ട്രാണുകളുടെ വേഗത അത്യധികം വർധിപ്പിച്ചതിനുശേഷം അവയെ ഒരു ലോഹപ്രതലത്തിൽ പതിക്കാനനുവദിച്ചാൽ, ആ പ്രതലത്തിൽനിന്നും എക്‌സ്‌-റേ നിർഗമിക്കുന്നതാണ്‌. വോള്‍ട്ടേജ്‌ കൂട്ടിയാൽ എക്‌സ്‌-റേയുടെ തരംഗദൈർഘ്യം കുറയുകയും പദാർഥങ്ങളെ തുളച്ചുകടക്കാനുള്ള ശേഷി വർധിക്കുകയും ചെയ്യുമെന്ന്‌ തുടർന്നു നടത്തിയ പരീക്ഷണങ്ങളിൽനിന്ന്‌ വ്യക്തമായി.

എക്‌സ്‌-റേ ഉത്‌പാദിപ്പിക്കുന്നതിനുള്ള ആധുനികസംവിധാനമാണ്‌ കൂളിഡ്‌ജ്‌ ട്യൂബ്‌ (coolidge tube). പൂർണമായും വായു വിമുക്തമാക്കപ്പെട്ട ഈ നാളിയുടെ ഒരറ്റത്ത്‌ ഉറപ്പിച്ചിട്ടുള്ള ഫിലമെന്റ്‌ (F) വൈദ്യുതി ഉപയോഗിച്ച്‌ ചൂടാക്കുമ്പോള്‍ അതിൽനിന്നും ഇലക്‌ട്രാണുകള്‍ പുറപ്പെടുന്നു. അവ ഉയർന്ന പോസിറ്റീവ്‌ പൊട്ടന്‍ഷ്യലിന്റെ (H.T) സ്വാധീനത്തിൽ ടാർഗെറ്റി (T)ലേക്ക്‌ ശക്തമായി ആകർഷിക്കപ്പെടുന്നു. ഇലക്‌ട്രാണുകള്‍ ടങ്‌സ്റ്റണ്‍ ടാർഗെറ്റിൽ പതിക്കുന്നതോടെ എക്‌സ്‌-റേകള്‍ നിർഗമിക്കുന്നു.

റോണ്‍ജന്‍ തന്റെ മഹത്തായ ഈ കണ്ടുപിടിത്തത്തിന്‌ പേറ്റന്റ്‌ എടുക്കുകയുണ്ടായില്ല. എന്നാൽ ഫിസിക്‌സിനുള്ള പ്രഥമ നോബൽസമ്മാനം 1901-ൽ അദ്ദേഹത്തിനു ലഭിച്ചു. 1845-ൽ പ്രഷ്യയിൽ ജനിച്ച റോണ്‍ജന്‍ 1923-ൽ 78-ാം വയസ്സിൽ അന്തരിച്ചു.

ആന്തരികാവയവങ്ങളുടെ ചിത്രമെടുക്കാനും ട്യൂമർപോലുള്ള ചില രോഗങ്ങളുടെ ചികിത്സയ്‌ക്കും എക്‌സ്‌-റേ ഉപയുക്തമായി. രക്തക്കുഴലുകളിലെ വൈകല്യങ്ങളും തടസ്സങ്ങളും കണ്ടെത്തുന്നതിന്‌ എക്‌സ്‌റേ ഉപയോഗിച്ച്‌ എടുക്കുന്ന ചിത്രങ്ങള്‍ സഹായകമാണ്‌. ക്യാന്‍സർ ബാധിച്ച കോശങ്ങളെ നശിപ്പിക്കാനും ചെറുജീവികളെ കൊല്ലുന്നതിനും ശേഷിയുള്ള എക്‌സ്‌-റേ ആരോഗ്യമുള്ള കോശങ്ങള്‍ക്ക്‌ ഹാനികരമാണ്‌. അതിനാൽ ആശുപത്രികളിൽ എക്‌സ്‌-റേ കൈകാര്യം ചെയ്യുന്നവർ മതിയായ സുരക്ഷാമാർഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്‌. വിവേചനരഹിതമായി കൂടെക്കൂടെ ശരീരഭാഗങ്ങളുടെ എക്‌സ്‌-റേ ചിത്രങ്ങള്‍ എടുക്കുന്നതും നല്ലതല്ല.

ശാസ്‌ത്രസാങ്കേതികരംഗങ്ങളിൽ പല ഗവേഷണപഠനങ്ങള്‍ക്കും എക്‌സ്‌-റേ ഉപയോഗിച്ചുവരുന്നു. ക്രിസ്റ്റലോഗ്രാഫിയാണ്‌ ഒരു മേഖല. ക്രിസ്റ്റൽ ഘടന സംബന്ധമായ പഠനങ്ങള്‍ക്ക്‌ ഒഴിച്ചുകൂടാനാവാത്ത ഒരുപാധിയാണ്‌ എക്‌സ്‌-റേ. കൂടാതെ, യന്ത്രസാമഗ്രികളുടെ വാർത്തെടുത്ത ഘടകങ്ങളുടെ ഉള്ളിലെ വിള്ളൽ തുടങ്ങിയ ന്യൂനതകള്‍ കണ്ടുപിടിക്കാന്‍ എക്‌സ്‌-റേ ചിത്രങ്ങളുടെ സഹായം ആവശ്യമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍