This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംപയീമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എംപയീമ

Empyema

ഏതെങ്കിലും ശരീരകുഹരത്തിനുള്ളില്‍ പഴുപ്പുനിറയുന്ന അവസ്ഥ. ശ്വാസകോശത്തിനുചുറ്റും കാണപ്പെടുന്ന ഉരഃകുഹരത്തിലാണു (chest cavity)സാധാരണയായി ഈ അവസ്ഥാവിശേഷം ദൃശ്യമാകുന്നത്‌. ഇത്‌ (ന്യൂമോണിക്‌ എംപയീമ) ന്യൂമോണിയ എന്ന രോഗത്തിന്റെ ഫലമായുണ്ടാകുന്ന ഒരു സങ്കീര്‍ണതയാണ്‌. വളരെ അപകടകരമായി കരുതപ്പെട്ടിരുന്ന ഈ രോഗം ഇപ്പോള്‍ ആന്റിബയോട്ടിക്‌ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സമൂലം സുഖപ്പെടുത്താന്‍ കഴിയുന്നുണ്ട്‌. കൂടെക്കൂടെയുള്ള ചുമ, ശ്വസനത്തിനുള്ള പ്രയാസം, ശരീരതാപം കൂടിയിരിക്കല്‍ എന്നിവയാണ്‌ എംപയീമ പിടിപെട്ട രോഗിയില്‍ പ്രത്യക്ഷമാകുന്ന പ്രാഥമിക ലക്ഷണങ്ങള്‍. ഉരഃകുഹരത്തിനുള്ളില്‍ പൊള്ളയായ ഒരു സൂചികടത്തി പഴുപ്പുമുഴുവന്‍ വലിച്ചെടുക്കുകയാണ്‌ ചികിത്സയിലെ ഒരു പടി. ആസ്‌പിറേഷന്‍ എന്ന്‌ ഇതറിയപ്പെടുന്നു. ആസ്‌പിറേഷനുശേഷവും രോഗം നിലനില്‌ക്കുന്നുവെങ്കില്‍ കെട്ടിനില്‌ക്കുന്ന പഴുപ്പ്‌ ഒഴുക്കിക്കളയുവാന്‍ ശസ്‌ത്രക്രിയതന്നെ ആവശ്യമായിവരും. ഇങ്ങനെ വലിച്ചെടുക്കുന്ന പഴുപ്പ്‌ വിവിധ പരിശോധനകള്‍ക്കു വിധേയമാക്കിയാണ്‌ രോഗകാരണം സ്ഥിരീകരിക്കുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%82%E0%B4%AA%E0%B4%AF%E0%B5%80%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍