This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഋഭു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഋഭു
1. ബ്രഹ്മപുത്രനായ ഒരു മുനി. പുലസ്‌ത്യപുത്രനായ നിദാഘന്‍ ഋഭുവിന്റെ ഒരു ശിഷ്യനായിരുന്നു. അസാധാരണസിദ്ധനായ ഇദ്ദേഹത്തെക്കുറിച്ച് പല കഥകളും വിഷ്‌ണുപുരാണത്തിലുണ്ട് (അംശം 2, അധ്യായം 15, 16).
2. ഗണദേവതകളുടെ കൂട്ടത്തിൽപ്പെടുന്ന ഏതാനും ഋഭുക്കളെക്കുറിച്ച് ഋഗേ്വദത്തിലും മഹാഭാരതത്തിലും വിവരിച്ചുകാണുന്നുണ്ട്. ബ്രഹ്മപുത്രനായ അംഗിരസ്സിന്റെ മകനായ സുധന്വാവിനു ജനിച്ച പുത്രന്മാരാണ് ഋഭു, വിദ്വാവ്, വാജന്‍ എന്നീ ഗണദേവതകളെന്ന് ഋഗേ്വദത്തിൽ പരാമർശമുണ്ട് (മണ്‌ഡലം 1, അനുവാചകം 16, സൂക്തം 111). മരിച്ച പശുവിനെ ജീവിപ്പിക്കുക, വൃദ്ധരെ യുവാക്കളാക്കുക തുടങ്ങിയ അദ്‌ഭുതകർമങ്ങള്‍ ചെയ്‌തിട്ടുള്ള ഈ ഋഭുക്കള്‍ ഇന്ദ്രന് കുതിരയെയും അശ്വീനിദേവകള്‍ക്ക് രഥത്തെയും ബൃഹസ്‌പതിക്ക് പശുവിനെയും സൃഷ്‌ടിച്ചുകൊടുത്തു എന്നും ഋഗ്വേദത്തിൽ പറയുന്നു. തപശ്ശക്തികൊണ്ട് ദേവത്വം നേടിയെടുക്കുന്നവരാണ് ഋഭുക്കളെന്നും മറ്റു ദേവതകള്‍ക്കു പോലും ഋഭുക്കള്‍ ബഹുമാന്യരാണെന്നും മഹാഭാരതത്തിൽ (അനുശാസനപർവം) പരാമർശിച്ചു കാണുന്നു.