This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഷാ ഖന്ന (1941 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉഷാ ഖന്ന (1941 - )

ഉഷാ ഖന്ന

ഇന്ത്യന്‍ സംഗീത സംവിധായിക. ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ പ്രഥമ അംഗീകൃത സംഗീത സംവിധായികയെന്ന സ്ഥാനം ഉഷാ ഖന്നയ്‌ക്കാണ്‌. 1941-ൽ ഗ്വാളിയറിൽ ജനിച്ചു. പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ്‌ കുടുംബം മുംബൈയിലേക്ക്‌ താമസം മാറിയത്‌. 1959-ൽ "ദിൽ ദേഖേ ദേഖോ' എന്ന ചലച്ചിത്രത്തിനു വേണ്ടിയാണ്‌ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്‌.

ഉഷ സംഗീതസംവിധാനം ഏറ്റവും കൂടുതൽ നിർവഹിച്ചത്‌ സാവന്‍കുമാറിന്റെ ചിത്രങ്ങള്‍ക്കുവേണ്ടിയായിരുന്നു. ഇദ്ദേഹത്തിന്റെ 11-ചിത്രങ്ങളിൽ ഉഷ സംഗീതസംവിധായികയായി. ജീവിതത്തിലും ഉഷയും സാവന്‍കുമാറും ഒന്നിച്ചുവെങ്കിലും ഇവർ പിന്നീടു വേർപിരിഞ്ഞു. നിരവധി പുതുമുഖ ഗായികാ-ഗായകന്മാർക്ക്‌ അവസരങ്ങള്‍ നൽകിയിട്ടുണ്ട്‌. അനുപമ ദേശ്‌പാണ്ഡെ, പങ്കജ്‌ ഉദാസ്‌, ഹേമലത, മുഹമ്മദ്‌ അസീസ്‌, രൂപ്‌കുമാർ രാഥോഡ്‌, ഷബീർ കുമാർ,സോനുനിഗം തുടങ്ങിയവർ ഇതിൽപ്പെടുന്നു. ഉഷ സംഗീത സംവിധാനം നിർവഹിച്ച "ദാദ' എന്ന ചലച്ചിത്രത്തിലെ "ദിൽ കേ ടുക്‌ഡേ ടുക്‌ഡേ കർക്കേ മുസ്‌കുരാ കേ ചൽ ദിയേ...' എന്ന ഗാനത്തിന്‌ 1974-ലെ ഫിലിം ഫെയർ അവാർഡ്‌ കെ.ജെ. യേശുദാസിന്‌ ലഭിച്ചിട്ടുണ്ട്‌.

1990-വരെ സജീവമായിരുന്ന ഉഷ നീണ്ട ഇടവേളയ്‌ക്കുശേഷം 2003-ൽ സാവന്‍കുമാർ സംവിധാനവും നിർമാണവും നിർവഹിച്ച "ദിൽപർദേശി ഹോ ഗയാ' എന്ന ചലച്ചിത്രത്തിനു സംഗീതം നൽകി. ഹിന്ദിക്കു പുറമേ മലയാള ചലച്ചിത്രരംഗത്തും ഉഷ പ്രശസ്‌തയായിരുന്നു. "മൂടൽമഞ്ഞ്‌' (1970), "ആദ്യപാപം' (1988), "അഗ്നിനിലാവ്‌' (1991), "പുത്തൂരംപുത്രി ഉച്ചിയാർച്ച' (2002) എന്നിവയിലെ ഗാനങ്ങള്‍ ശ്രദ്ധേയമാണ്‌. "മൂടൽമഞ്ഞി'ലെ "നീ മധു പകരൂ മലർ ചൊരിയൂ...' എന്ന ഗാനവും "മാനസ മണിവീണയിൽ ഗാനം പകർന്നൂ...' എന്ന ഗാനവും എക്കാലത്തെയും ജനപ്രിയ ഗാനങ്ങളായി നിലനിൽക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍