This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഴിഞ്ഞ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉഴിഞ്ഞ

ഉഴിഞ്ഞ: 1. ഒരു ശാഖ 2. പൂവ്‌ 3. കായ്‌ 3a വിത്ത്‌.

സാപ്പിന്റേസീ സസ്യകുലത്തിൽപ്പെട്ടതും ഔഷധഗുണമുള്ളതുമായ ഒരു വള്ളിച്ചെടി. ശാ.നാ.: കാർഡിയോ സ്‌പേർമം ഹലിക്കാകാബം (Cardiospermum halicacabum). വള്ളിയുഴിഞ്ഞ, ബലൂണ്‍വള്ളി, പാലുരുവം എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നുണ്ട്‌. ഉഷ്‌ണമേഖലയിലും ഉപോഷ്‌ണമേഖലയിലും ഒരു കളയായി കണ്ടുവരുന്നു. ബലം കുറഞ്ഞ തണ്ടോടുകൂടിയ ഒരു ദുർബല സസ്യമാണിത്‌. ഇതിന്റെ പൂങ്കുലത്തണ്ടിൽനിന്നു പുറപ്പെടുന്ന ചെറിയ കൊളുത്തിന്റെ സഹായത്താൽ ഈ ചെടി വളരെ ഉയരത്തിൽവരെ പിടിച്ചുകയറി വളരാറുണ്ട്‌. ഇലഞെട്ട്‌ നീണ്ടതാണ്‌. ഏകാന്തരക്രമത്തിലാണ്‌ ഇലകള്‍ കാണപ്പെടുന്നത്‌. കക്ഷ്യമുകുളങ്ങളിൽനിന്ന്‌ പൂങ്കുലകള്‍ ആരംഭിക്കുന്നു. പൂക്കള്‍ക്ക്‌ വെള്ളയോ പച്ചയും വെള്ളയും കലർന്ന നിറമോ ആണ്‌. നാലു ദളങ്ങളും നാലു വിദളങ്ങളുമുണ്ട്‌; എട്ടു കേസരങ്ങളുണ്ട്‌. അണ്ഡാശയത്തിന്‌ മൂന്നറകള്‍ കാണപ്പെടുന്നു. ഫുട്‌ബോള്‍ ബ്ലാഡറിന്റെ ആകൃതിയിലുള്ള കായ്‌കളാണ്‌ ഈ ചെടിയുടെ സവിശേഷത. മൂന്നു കോണുകളുള്ള ഈ കായ്‌കള്‍ക്ക്‌ ഏകദേശം 3 സെ.മീ. വലുപ്പം വരും. കായുടെ പുറം രോമിലമായിരിക്കും. കായ്‌ക്കുള്ളിൽ പയർമണിപോലെ കറുത്ത വിത്തുകളുണ്ടായിരിക്കും. ഉഴിഞ്ഞയുടെ വേര്‌, ഇല, കായ്‌ എന്നിവയ്‌ക്കു ഔഷധഗുണമുണ്ട്‌; വാതം, സന്ധികളിലെ വീക്കം, പിത്തം എന്നീ അസുഖങ്ങള്‍ക്ക്‌ പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്‌.

(ആർ. ഗോപിമണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍