This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉലമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉലമ

ഇസ്‌ലാമിക സിദ്ധാന്തങ്ങളും കർമാനുഷ്‌ഠാനങ്ങളും പൂർണമായി ഗ്രഹിച്ചിട്ടുള്ളയാള്‍. പൗരോഹിത്യത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഓരോ മുസ്‌ലിമും വിശ്വാസകാര്യങ്ങളും കർമാനുഷ്‌ഠാനങ്ങളും (ഈമാന്‍-ഇസ്‌ലാം കാര്യങ്ങള്‍) അറിഞ്ഞിരിക്കേണ്ടതുണ്ട്‌. നബിയുടെ കാലത്ത്‌ അദ്ദേഹത്തിന്റെ എല്ലാ അനുയായികളും മതകാര്യങ്ങള്‍ പൂർണമായി ഗ്രഹിക്കുകയും ഖുർആന്‍ മനഃപാഠമാക്കുകയും നബിചര്യകള്‍ അറിയുകയും ചെയ്‌തിരുന്നു. ഖുലഫാ ഉറാഷിദിന്റെ കാലത്ത്‌ "മജിലിസേ മുശാവറ' എന്ന മഹാപണ്ഡിതന്മാരുടെ ഒരു സഭയുമായാലോചിച്ചാണ്‌ ഭരണകാര്യങ്ങള്‍ നടത്തിയിരുന്നത്‌. ആദ്യകാല ഭരണാധികാരികളും നീതിന്യായ ഉദ്യോഗസ്ഥന്മാരും ഉലമാക്കന്മാരായിരുന്നു. പട്ടാളക്കാർപോലും ഇക്കാര്യത്തിൽ പിന്നിലായിരുന്നില്ല. ക്രമേണ, ഇസ്‌ലാമിനെ സംബന്ധിച്ച പൂർണവിവരങ്ങള്‍ ഗ്രഹിച്ചവരുടെ എച്ചം കുറഞ്ഞുവന്നു. ഒരു സമ്പൂർണ ജീവിതപദ്ധതിയായ ഇസ്‌ലാമിക ആദർശങ്ങള്‍ ജീവിതത്തിലെ എല്ലാ തുറകളിലും എങ്ങനെ പ്രാവർത്തികമാക്കണമെന്ന്‌ അവർ മാർഗനിർദേശം നൽകുന്നു. ഉലമാക്കള്‍ക്ക്‌ മുസ്‌ലിം സമുദായത്തിൽ വലിയ സ്ഥാനമുണ്ട്‌. ഇസ്‌ലാം മതതത്ത്വങ്ങളെ മുറുകെ പിടിക്കുന്ന യഥാർഥ ഉലമാക്കള്‍ മുസ്‌ലിം ലോകത്തിന്റെ നിർണായകശക്തിയാണ്‌. അറേബ്യ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളിലും ഈജിപ്‌ത്‌, ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ധാരാളം ഉലമാക്കളുണ്ട്‌. ഇവരുടെ സ്വാധീനശക്തി അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണ്‌.

(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B2%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍