This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമർ ഇബ്‌നു അൽ-ഖത്താബ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉമർ ഇബ്‌നു അൽ-ഖത്താബ്‌ (സു. 581 - 644)

Umar bin al-Khattab

രണ്ടാം ഖലീഫ. മക്കയിലെ ഖുരൈഷ്‌ ഗോത്രത്തിലെ ഉപഗോത്രമായ "അദി' വംശത്തിൽപ്പെട്ട ഇദ്ദേഹം മക്കയിൽ ജനിച്ചു. 615-ൽ ഇസ്‌ലാംമതം സ്വീകരിച്ച ഇദ്ദേഹം 622-ൽ മദീനയിലേക്കു പോവുകയും മുഹമ്മദിന്റെ വിശ്വാസ്‌ത അനുയായികളിൽ ഒരാളായിത്തീരുകയും ചെയ്‌തു. തന്റെ മകളായ ഹഫ്‌സയെ മുഹമ്മദിനു വിവാഹം കഴിച്ചുകൊടുത്തു.

632-ൽ മുഹമ്മദിനുശേഷം മദീനയിലെ മുസ്‌ലിങ്ങളെ രഞ്‌ജിപ്പിലെത്തിക്കുന്നതിനും ഖലീഫയായി അബൂബക്കറെ നിയമിക്കുന്നതിനും മുന്‍കൈയെടുത്തത്‌ ഉമർ ആണ്‌. അബൂബക്കർ തന്റെ പിന്‍ഗാമിയായി നിർദേശിച്ചത്‌ ഉമറിനെയാണ്‌. 634-ൽ ഉമർ രണ്ടാം ഖലീഫയായി. അറേബ്യന്‍ പ്രവിശ്യകളിൽ ഒതുങ്ങിനിന്ന ഇസ്‌ലാമികരാഷ്‌ട്രത്തെ ഒരു ലോകശക്തിയാക്കാന്‍ ശ്രമിച്ചത്‌ ഉമർ ആണ്‌. സിറിയ, പലസ്‌തീന്‍, ഈജിപ്‌ത്‌, മെസപ്പൊട്ടേമിയ, പേർഷ്യ എന്നിവിടങ്ങള്‍ പിടിച്ചടക്കി ഇദ്ദേഹം സാമ്രാജ്യം വിപുലമാക്കി. പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഭരിക്കുന്നതിന്‌ പ്രത്യേക നിയമസംഹിതകളും ഉണ്ടാക്കിയിരുന്നു. ശക്തനായ ഭരണാധികാരിയും കുറ്റക്കാരോട്‌ നിർദാക്ഷിണ്യമായി പെരുമാറുന്ന ശീലക്കാരനും ആയിരുന്ന ഇദ്ദേഹത്തിന്റെ നിയമപാണ്ഡിത്യവും പദവിയും സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ഒരു പേർഷ്യന്‍ അടിമ ഉമറിനെ 644 ന. 3-ന്‌ മദീനയിൽവച്ചു വധിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍