This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപ്പേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപ്പേരി

കായ്‌, കിഴങ്ങ്‌ തുടങ്ങിയവ വെളിച്ചെച്ചയിൽ വറുത്ത്‌ ഉപ്പുതളിച്ച്‌ പാകപ്പെടുത്തിയെടുക്കുന്ന ഒരു ഭക്ഷണസാധനം. ഇതിന്‌ വറ്റൽ എന്നും പറയാറുണ്ട്‌. വാഴയ്‌ക്ക, ചക്കച്ചുള, മരച്ചീനി, ചേന, ചേമ്പ്‌, ഉരുളക്കിഴങ്ങ്‌ എന്നിവയെല്ലാം ഉപ്പേരി തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന വസ്‌തുക്കളാണെങ്കിലും നേന്ത്രക്കായ്‌ (ഏത്തക്കായ്‌), ചക്കച്ചുള, ചേന എന്നിവകൊണ്ട്‌ ഉണ്ടാക്കുന്ന ഉപ്പേരിക്കാണ്‌ പ്രാധാന്യം. ഇന്ത്യയിൽ വളരെ പ്രചാരമുള്ള ഒരു വിഭവമാണിത്‌. കേരളീയ രീതിയിലുള്ള സദ്യയിൽ ആദ്യം വറുത്തുപ്പേരിയും ശർക്കരപുരട്ടിയുമാണ്‌ വിളമ്പുക.

ഉപ്പേരിക്ക്‌ ഉപയോഗിക്കുന്ന കായ്‌കള്‍ വട്ടത്തിലോ നീളത്തിലോ കനംകുറച്ച്‌ അരിഞ്ഞ്‌ വെളിച്ചെച്ചയിലിട്ട്‌ വറുത്ത്‌ ഉപ്പുതളിച്ച്‌ കോരുക എന്നതാണ്‌ ഉപ്പേരിയുടെ പാചകരീതി. ഇതിന്‌ വറുത്തുപ്പേരിയെന്നും പേരുണ്ട്‌. നേന്ത്രക്കായ്‌ തൊലികളഞ്ഞ്‌ നടുവേ കീറി ഏകദേശം ഒരിഞ്ചു നീളത്തിലുള്ള കഷണങ്ങളായി മുറിച്ചെടുത്ത്‌ വറുത്തശേഷം ശർക്കരപ്പാവിൽ മൂപ്പിച്ചെടുക്കുന്നതിനെ ശർക്കരഉപ്പേരി (ശർക്കരപുരട്ടി) എന്നു പറയുന്നു. ശർക്കരപ്പാവിൽ ചുക്കും ജീരകവും പൊടിച്ചു വിതറുന്നു. വെളിച്ചെച്ചയിൽ താളിച്ചെടുക്കുന്ന മെഴുക്കുപുരട്ടിക്കും ഉത്തരകേരളത്തിൽ സാധാരണ ഉപ്പേരി എന്നു പറയാറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%87%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍