This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപ്പില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപ്പില

ഉപ്പില

യൂഫോർബിയേസീ (Euphorbeaceae) കുലത്തിൽപ്പെട്ട മരം. കടകളിൽ ഉപ്പ്‌ പൊതിഞ്ഞുകൊടുക്കാന്‍ ഇതിന്റെ ഇല ഉപയോഗിച്ചിരുന്നതിനാലാണ്‌ ഉപ്പില എന്ന പേരു വന്നത്‌. ശാ.നാ: മകരാങ്‌ഗാ റോക്‌സ്‌ബർഗി (Macaranga roxburghi). പ്രാദേശികമായി വട്ട, പൊരികച്ചി, പൊരിയച്ചി, പൊരിയണി തുടങ്ങിയ പേരുകളിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. കേരളം, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, ഒഡിഷ എന്നിവിടങ്ങളിൽ സമൃദ്ധിയായി വളരുന്നു. ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ മാത്രമേ ഇത്‌ വളരുന്നുള്ളൂ. ഇലയും ചേർന്നുള്ള ഇളംതണ്ടുകളും ഒരുമിച്ചു വെട്ടിയെടുത്ത്‌ പച്ചിലവളമായി ഉപയോഗിക്കുക പതിവാണ്‌. ധനു-മകരം മാസങ്ങളിലാണ്‌ ഇതു പൂക്കുന്നത്‌. തടി പ്രധാനമായും വിറകായിട്ടാണ്‌ ഉപയോഗിക്കാറുള്ളത്‌. ഇലകള്‍ "അട', "വത്‌സന്‍' മുതലായ പലഹാരങ്ങളുണ്ടാക്കാന്‍ പ്രയോജനപ്പെടുത്താറുണ്ട്‌. ഇതിന്റെ കറ പശയായി ഉപയോഗിക്കുന്നു. ഉണങ്ങിയ കറ പൊടിച്ച്‌ കുഴമ്പുരൂപത്തിലാക്കിയത്‌ ഗുഹ്യരോഗങ്ങള്‍മൂലമുണ്ടാകുന്ന വ്രണങ്ങള്‍ക്ക്‌ ഒരു നല്ല ലേപനൗഷധമായി കണക്കാക്കപ്പെടുന്നു. പ്ലീഹ (spleen)വലുതാകുന്നതിന്‌ ഇതിന്റെ പട്ട അരച്ചുചേർത്തുണ്ടാക്കുന്ന ഒരൗഷധം ഫലപ്രദമാണെന്ന്‌ പറയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍