This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദ്യോഗമണ്ഡൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദ്യോഗമണ്ഡൽ

എഫ്‌.എ.സി.റ്റി. പ്ലാന്റുകള്‍

കേരളത്തിലെ ഒരു പ്രമുഖ വ്യവസായമേഖല. എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്നു,

മുമ്പ്‌ ഏലൂർ എന്ന്‌ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത്‌ 1941-ൽ ഇന്ത്യന്‍ അലുമിനിയം കമ്പനി സ്ഥാപിതമായ(കുറ്റിക്കാട്ടുകര)തോടെയാണ്‌ ഈ പ്രദേശം വ്യവസായവത്‌കരണത്തിന്റെ പാതയിലേക്കു നീങ്ങിയത്‌. പെരിയാർതീരത്തെ സ്ഥാനവും ഗതാഗതസൗകര്യങ്ങളും തുറമുഖസാമീപ്യവും വ്യവസായ വളർച്ചയെ ത്വരിതപ്പെടുത്തി. ഇന്ത്യയിലെ രാസവളനിർമാണത്തിൽ പ്രമുഖപങ്കാളിത്തം വഹിക്കുന്ന ഫെർട്ടിലൈസേഴ്‌സ്‌ ആന്‍ഡ്‌ കെമിക്കൽസ്‌ ഒഫ്‌ ട്രാവന്‍കൂർ (ഫാക്‌ട്‌ - FACT) 1944-ൽ ഇവിടെ പ്രവർത്തനം ആരംഭിച്ചു. 1954-ൽ ട്രാവന്‍കൂർ കൊച്ചിന്‍ കെമിക്കൽസ്‌ (TCC) കാസ്റ്റിക്‌സോഡാ, ക്ലോറിന്‍, ഹൈഡ്രാക്ലോറിക്‌ ആസിഡ്‌ എന്നീ രാസദ്രവ്യങ്ങള്‍ വന്‍തോതിൽ ഉത്‌പാദിപ്പിച്ചുതുടങ്ങി. കേരളതീരത്തെ ചവറയിലും കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചിയിലും നിന്ന്‌ ലഭിക്കുന്ന ധാതുമണൽ സംസ്‌കരിച്ച്‌ അണുശക്തിഗവേഷണത്തിനാവശ്യമായ അപൂർവധാതുക്കള്‍ ഉത്‌പാദിപ്പിക്കുവാന്‍ 1952-ൽ സ്ഥാപിതമായ ഇന്ത്യന്‍ റെയർ എർത്‌സ്‌ ഉദ്യോഗമണ്ഡലിലെ മറ്റൊരു വ്യവസായശാലയാണ്‌. ഹിന്ദുസ്ഥാന്‍ ഇന്‍സെക്‌ടിസൈഡ്‌സ്‌ ലിമിറ്റഡ്‌ (HIL) എന്ന ഫാക്‌ടറിയും 1957-ൽ ഇവിടെ സ്ഥാപിക്കപ്പെട്ടു. മേല്‌പറഞ്ഞ വന്‍കിട വ്യവസായങ്ങളോടനുബന്ധിച്ച്‌ പ്രവർത്തിക്കുന്ന നിരവധി തൊഴിൽശാലകള്‍ ഉദ്യോഗമണ്ഡലിൽ ഉയർന്നുവന്നിട്ടുണ്ട്‌. ഈ പ്രദേശത്തിന്റെ ക്രമപ്രവൃദ്ധമായ വികാസമാണ്‌ ഉദ്യോഗമണ്ഡൽ-കളമശ്ശേരി വ്യവസായശൃംഖലയ്‌ക്കു രൂപം നല്‌കിയത്‌.

(എസ്‌. ജയശങ്കർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍