This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്രാടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്രാടം

ജ്യോതിഷത്തിലെ ഇരുപത്തേഴു നക്ഷത്രങ്ങളിൽ ഇരുപത്തൊന്നാമത്തേത്‌. ധനു(sagittarius)താരാവ്യൂഹത്തിൽപ്പെടുന്ന ഒരു ചാന്ദ്രഗണമാണിത്‌. ജ്യോതിഷസങ്കേതമനുസരിച്ച്‌ ഉത്രാട(ഉത്തര ആഷാഢം-Sigma Sagittari)ത്തിന്റെ ആദ്യത്തെ കാൽഭാഗം ധനു രാശിയിലും ബാക്കി മുക്കാൽഭാഗം മകരംരാശിയിലും ഉള്‍പ്പെടുന്നു. ഉത്രാടത്തിൽ ചന്ദ്രന്‍ നില്‌ക്കുമ്പോള്‍ ജനിക്കുന്ന ആളുകളുടെ ജന്മനാള്‍ ഉത്രാടമാണ്‌. ഉത്രാടം ജന്മനാളായിട്ടുള്ളവർ ഹാസ്യപ്രിയരും ഉപകാരസ്‌മരണയുള്ളവരും സഞ്ചാരശീലരും ധാർമികകാര്യങ്ങളിൽ തത്‌പരരും ആയിരിക്കുമെന്നാണ്‌ ജ്യോതിഷഗ്രന്ഥങ്ങള്‍ പറയുന്നത്‌. ചിങ്ങമാസത്തെ ഉത്രാടംനാളിലാണ്‌ കേരളത്തിലെ ദേശീയോത്സവമായ ഓണാഘോഷം ആരംഭിക്കുന്നത്‌. പുതുവസ്‌ത്രങ്ങള്‍ ധരിച്ചും വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചും വിനോദപരിപാടികളിൽ ഏർപ്പെട്ടും ഒന്നാം ഓണമായ ഉത്രാടം ആഘോഷിക്കുക പതിവാണ്‌. പൂർവികരെ ഉദ്ദേശിച്ച്‌ "ഉത്രാടപൂജ' നടത്തുന്ന സമ്പ്രദായം കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും പതിവുണ്ട്‌. സൂര്യന്‍ ഉത്രാടം നാളിൽ സഞ്ചരിക്കുന്ന കാലം (ഏകദേശം ധനു 27 മുതൽ മകരം 10 വരെ) ആണ്‌ ഉത്രാടം ഞാറ്റുവേല.

(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍