This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്രട്ടാതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്രട്ടാതി

ജ്യോതിഷത്തിലെ ഇരുപത്തേഴു നക്ഷത്രങ്ങളിൽ ഇരുപത്തിയാറാമത്തേത്‌. ഉതൃട്ടാതി എന്നും പറയാറുണ്ട്‌. ആന്‍ഡ്രാമീഡ എന്ന താരാകദംബ(nebula)ത്തിൽ ഉള്‍പ്പെടുന്ന ഒരു നക്ഷത്രമാണിത്‌. ഭാദ്രപദചതുഷ്‌കം (Square of Pegasus)എന്നു പറയപ്പെടുന്ന നാല്‌ താരങ്ങളിൽ പൂർവഭാഗത്തുള്ള രണ്ടെച്ചംകൂടി ഉത്രട്ടാതി (ഉത്തരഭാദ്രപദം-Alpha Andromedae) ആകുന്നു; പശ്ചിമഭാഗത്ത്‌ പൂരുട്ടാതിയും (Alpha Pegasus പൂരുരുട്ടാതി, പൂരോരുട്ടാതി), സർപ്പില താരാകദംബ (spiral nebula)ങ്ങളിൽ ഏറ്റവും പ്രകാശമുള്ള ആന്‍ഡ്രാമീഡെ ഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഭൂമിയിൽ നിന്ന്‌ 22,00,000 പ്രകാശവർഷം അകലെയാണ്‌ ഇപ്പോള്‍ ഇതിന്റെ സ്ഥാനം. ഭൂമിക്കു ചുറ്റുമുള്ള ആകാശമണ്ഡലത്തെ 12 രാശികളായി 27 നക്ഷത്രങ്ങളായി ജ്യോതിഷത്തിൽ വിഭജിച്ചിരിക്കുന്നു. മീനം രാശിയിലാണ്‌ ഉത്രട്ടാതിയുടെ സ്ഥാനം. ചന്ദ്രന്‌ ഒരു നക്ഷത്രം കടക്കാന്‍ ഏകദേശം ഒരു ദിവസമാണു വേണ്ടത്‌. ഒരു കുട്ടി ജനിക്കുമ്പോള്‍ ചന്ദ്രന്‍ ഏതു നക്ഷത്രത്തിന്റെ ദിശയിലാണോ അതാണ്‌ ആ കുട്ടിയുടെ ജന്മനക്ഷത്രം അഥവാ ജന്മനാള്‍. നാളുകള്‍ക്ക്‌ ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുണ്ട്‌. "ഊണ്‍ നാളുകള്‍' എന്നു വ്യവഹരിക്കപ്പെടുന്ന ശുഭസൂചകങ്ങളായ പതിനാറു നാളുകളിലൊന്നാണ്‌ ഉത്രട്ടാതി. ഈ നാളിൽ ജനിക്കുന്നവർ സംഭാഷണചതുരരും ധർമിഷ്‌ഠരും സുഖജീവിതം നയിക്കുന്നവരുമായിരിക്കുമെന്നാണ്‌ ജ്യോതിഷമതം. സൂര്യന്‍ ഉതൃട്ടാതി നക്ഷത്രത്തിന്റെ ദിശയിലൂടെ കടന്നുപോകുന്ന സമയത്തിന്‌ ഉത്രട്ടാതി ഞാറ്റുവേല എന്നുപറയുന്നു; മീനം 4 മുതൽ 17 വരെയാണ്‌ ഈ ഞാറ്റുവേലയുടെ ഏകദേശകാലം.

(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍