This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തമഗീതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്തമഗീതം

ബൈബിളിലെ പഴയനിയമത്തിൽ ചേർത്തിട്ടുള്ള ഗാനസമാഹാരം. ഗാനങ്ങളുടെ ഗാനം (Song of Songs), സോളമന്റെ ഗീതം, സ്‌ത്രാതങ്ങളുടെ സ്‌ത്രാതം (Canticle of Canticles)എന്നീ പേരുകളിലും ഉത്തമഗീതം വ്യവഹരിക്കപ്പെട്ടുവരുന്നു. മറ്റെല്ലാ ബൈബിള്‍ഗാനങ്ങളെക്കാളും ശ്രഷ്‌ഠമായാണ്‌ ഇതു കരുതപ്പെടുന്നത്‌. യഹൂദപ്പള്ളികളിൽ "പെസഹാ'പെരുന്നാളിന്റെ എട്ടാം ദിവസം ഈ ഗാനം ആലപിക്കാറുണ്ട്‌. ക്രസ്‌തവർ ഇതിനെ സോളമന്റെ ഗീതമായി കണക്കാക്കിവരുന്നു. യഹോവ തന്റെ ജനമായ ഇസ്രയേലിനെയും ഇസ്രയേല്യർ യഹോവയെയും സ്‌നേഹിക്കുന്നതിനെ കുറിച്ചുള്ളതാണ്‌ ഈ ഗാനം എന്ന്‌ എബ്രായർ അഭിപ്രായപ്പെടുന്നു. ഈ പാട്ട്‌ ക്രിസ്‌തുവിനും ക്രിസ്‌ത്യാനികള്‍ക്കും തമ്മിലുള്ള സ്‌നേഹത്തെ വർണിക്കുന്നതാണെന്നു വിശ്വസിച്ചതുകൊണ്ട്‌ ആദ്യക്രിസ്‌ത്യാനികളും ഇതിനെ ഉപേക്ഷിക്കാതെ സ്വീകരിച്ചു.

ഇതിന്റെ കർത്താവ്‌ സോളമന്‍ ആണെന്ന്‌ പരമ്പരയാ വിശ്വസിച്ചുവരുന്നു. സോളമന്റെ പേര്‌ ഇതിൽ വളരെയധികം പ്രാവശ്യം ഉപയോഗിച്ചിട്ടുള്ളതുകൊണ്ടാകാം ഈ ധാരണ ഉണ്ടായത്‌ (I:5; III:7, 9; II, VIII : 11) ഭാഷാ ശൈലിയെ അടിസ്ഥാനമാക്കി, ഇത്‌ ബി.സി. 5-ാം നൂറ്റാണ്ടിലോ 4-ാം നൂറ്റാണ്ടിലോ രചിക്കപ്പെട്ടതാണെന്ന്‌ കരുതപ്പെടുന്നു. സോളമന്റെ (ശലോമോന്‍) കാലത്തിനും വളരെ പിമ്പ്‌ ഹീബ്രുഭാഷയിൽ കടന്നുവന്നിട്ടുള്ള ഗ്രീക്ക്‌-പേർഷ്യന്‍ പദങ്ങള്‍ ഇതിൽ സുലഭമായി കാണുന്നതുകൊണ്ട്‌ ഈ ഗാനം സോളമനുശേഷം എഴുതപ്പെട്ടതല്ലെങ്കിൽപ്പോലും പിന്നീട്‌ വളരെയേറെ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌ എന്നാണ്‌ പണ്ഡിതമതം. മറ്റു പല വ്യക്തികളിലും ഇതിന്റെ കർത്തൃത്വം ആരോപിക്കപ്പെട്ടിട്ടുണ്ട്‌.

ഇത്‌ പല കീർത്തനമാലകള്‍ ചേർന്നതാണെന്നും പല ഗാനങ്ങളുടെയും സമാഹാരമാണെന്നും ആധുനിക ജർമന്‍ കവിയായ ഹെർഡർ (1778) തുടങ്ങിയ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇതിലടങ്ങിയിട്ടുള്ള കവിതകളുടെ എച്ചം 12, 16, 28, 37 എന്നിങ്ങനെയാണെന്ന്‌ വിവിധ അഭിപ്രായങ്ങളുണ്ട്‌. വേദപുസ്‌തകത്തിലെ മറ്റൊരു ഭാഗവും ഇത്രയധികം വ്യാഖ്യാനങ്ങള്‍ക്ക്‌ ഇടനല്‌കിയിട്ടില്ല.

പ്രമഗാനങ്ങളുടെ ഒരു സമാഹാരമാണിതെന്നു പറയാം. ഒരു ഗ്രാമീണകന്യക, അവളുടെ കാമുകന്‍, രാജാവായ സോളമന്‍ എന്നിങ്ങനെ ഇതിൽ മൂന്നു കഥാപാത്രങ്ങളാണുള്ളത്‌. സോളമന്‍ കന്യകയെ കാമുകനിൽനിന്ന്‌ തട്ടിയെടുത്ത്‌ തന്റെ കൊട്ടാരത്തിൽ താമസിപ്പിക്കുന്നതും കന്യക സോളമനെ തിരസ്‌കരിച്ചതുകൊണ്ട്‌ അദ്ദേഹം അവളെ കാമുകനു തിരിച്ചുനല്‌കുന്നതുമാണ്‌ ഇതിലെ ഇതിവൃത്തം. സോളമനും അദ്ദേഹത്തിന്റെ ധർമപത്‌നിയും തമ്മിലുള്ള പ്രമത്തെക്കുറിച്ചുള്ള ഗീതമാണിതെന്നും അഭിപ്രായമുണ്ട്‌. ഇത്‌ വിവാഹകാലത്ത്‌ പാടുന്ന ഒരു കീർത്തനമാലയായി കണക്കാക്കുന്നവരുമുണ്ട്‌. ഒരാഴ്‌ച നീണ്ടുനില്‌ക്കുന്ന വിവാഹച്ചടങ്ങിൽ വധൂവരന്മാരെ രാജാവിന്റെയും രാജ്ഞിയുടെയും വേഷം ധരിപ്പിക്കുന്ന രീതി അക്കാലത്തുണ്ടായിരുന്നു.

വിഷയാടിസ്ഥാനത്തിൽ ഉത്തമഗീതത്തെ ഏഴു ഭാഗമായി തിരിക്കാം: (i) മണവാളനും മണവാട്ടിയും തങ്ങളുടെ പ്രമത്തെക്കുറിച്ചു പാടുന്നു. "അവന്‍ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രമം വീഞ്ഞിലും രസകരമാകുന്നു (I:2 II:7). (ii) വസന്തത്തിൽ മണവാട്ടി മണവാളന്റെ ആഗമനത്തെക്കുറിച്ചു പാടുന്നു. "അതാ എന്റെ പ്രിയന്റെ സ്വരം! അവന്‍ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടുവരുന്നു' (II:8-17). (iii) മണവാട്ടിയുടെ സ്വപ്‌നം (III:1-11) "രാത്രിസമയത്ത്‌ എന്റെ കിടക്കയിൽ ഞാന്‍ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു'. സ്‌ത്രീകള്‍ പാടുന്ന ഉപകീർത്തനം(III:1-5). (iv) മണവാളന്‍ മണവാട്ടിയോട്‌ തന്റെ സ്‌നേഹത്തെയും അവളുടെ സൗന്ദര്യത്തെയും കുറിച്ച്‌ പാടുന്നു. "നിന്റെ മൂടുപടത്തിൽ നടുവെ നിന്റെ കച്ചു പ്രാവിന്‍ കച്ചുപോലെ ഇരിക്കുന്നു' (IV:1, V:1). (v)മണവാട്ടിയുടെ രണ്ടാമത്തെ സ്വപ്‌നം-"എന്റെ പ്രാവും എന്റെ നിഷ്‌കളങ്കയുമായവളോ ഒരുത്തിമാത്രം'(V:2, VI: 9) (vi) മണവാട്ടിയുടെ സന്തോഷവും രണ്ടുപേരും പരസ്‌പരം പുകഴ്‌ത്തുന്നതും "അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമലതയും കൊടികളോടുകൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവള്‍ ആർ? (VI:10, VIII:4). (vii) വിവാഹാവസരത്തിൽ രണ്ടുപേർക്കുമുള്ള പ്രമം. "മരുഭൂമിയിൽ നിന്ന്‌ തന്റെ പ്രിയന്റെമേൽ ചാരിക്കൊണ്ട്‌ വരുന്നോരിവള്‍ ആർ? (VIII:5-14).

ചങ്ങമ്പുഴ കൃഷ്‌ണപിള്ള ദിവ്യഗീതം എന്ന പേരിൽ ഉത്തമഗീതം വിവർത്തനം ചെയ്‌തിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍