This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉജ്വലനീലമണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉജ്വലനീലമണി

15-16 നൂറ്റാണ്ടുകള്‍ക്കിടയില്‍ ബംഗാളില്‍ ജീവിച്ചിരുന്ന രൂപഗോസ്വാമി എന്ന വൈഷ്‌ണവകവി രചിച്ച ശൃംഗാരരസപ്രദമായ ഒരു കാവ്യം. രസസിദ്ധാന്തത്തെ സംബന്ധിച്ചുള്ള അതിപ്രമുഖമായ ഒരു കൃതിയായി ഉജ്വലനീലമണി ഗണിക്കപ്പെടുന്നു. സ്‌തോത്രങ്ങളും മറ്റും ഉള്‍പ്പെടെ 32-ലേറെ സംസ്‌കൃതകൃതികള്‍ രൂപഗോസ്വാമി രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ഉജ്വലനീലമണിയുടെ രചനാരീതിക്ക്‌ മാതൃകയായി ഒരു പദ്യം:

""പാന്ഥ, ദ്വാരവതിം പ്രയാസിയദിഹേ,
തദ്ദേവകീനന്ദനോ
വക്തവ്യഃ, സ്‌മരമോഹമന്ത്രവിവശാ
ഗോപ്യോƒപിനാമോഝിതാഃ
ഏതാഃ കേളികദംബധൂളിപടലൈ-
രാലോകശൂന്യാദിശാഃ
കാളിന്ദീതട ഭൂമയോƒപി തവഭോ
നായന്തി ചിത്താസ്‌പദം''.
 

(അല്ലയോ വഴിയാത്രക്കാരാ, നിങ്ങള്‍ ദ്വാരകയിലേക്കു പോകുകയാണെങ്കില്‍ കൃഷ്‌ണനോട്‌ ഇപ്രകാരം പറയണേ: "അങ്ങയാല്‍ മദനപരവശരാക്കപ്പെട്ട ഗോപസ്‌ത്രീകളെയോ, അങ്ങയുടെ ക്രീഡകള്‍ക്ക്‌ ആസ്‌പദമായ കടമ്പിന്‍ പൂക്കളുടെ പരാഗങ്ങള്‍ കൊണ്ട്‌ മൂടി ദിക്കുകള്‍പോലും തിരിച്ചറിയാന്‍ വയ്യാതെയാക്കപ്പെട്ട കാളിന്ദീതടപ്രദേശങ്ങളെയോ കുറിച്ച്‌ അങ്ങ്‌ ഓര്‍മിക്കുന്നില്ലേ.) ലോചരോചനീ, ആനന്ദചന്ദ്രിക എന്നീ വ്യാഖ്യാനങ്ങളോടുകൂടി 1913-ല്‍ ബോംബെയിലെ നിര്‍ണയസാഗര പ്രസിദ്ധീകരണശാലക്കാര്‍ ഈ കൃതി പ്രസാധനം ചെയ്‌തിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍