This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈസ്റ്റ്‌ ഇന്‍ഡീസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈസ്റ്റ്‌ ഇന്‍ഡീസ്‌

East Indies

ഇന്ത്യ, ദക്ഷിണപൂര്‍വേഷ്യ, മലയാദ്വീപസമൂഹം എന്നിവയുള്‍പ്പെടുന്ന പ്രദേശത്തെ ഏകദേശം സൂചിപ്പിച്ചിരുന്ന ഭൂമിശാസ്‌ത്രപരമായ പദം. പിന്നീട്‌ മലയാദ്വീപസമൂഹത്തിനെ കുറിക്കുന്ന സംജ്ഞയായി. ഏറ്റവുമൊടുവില്‍ നെതര്‍ലന്‍ഡ്‌സ്‌ ഇന്‍ഡീസ്‌ എന്നും ഡച്ച്‌ ഈസ്റ്റ്‌ ഇന്‍ഡീസ്‌ എന്നും മുമ്പു വിളിച്ചിരുന്ന ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കില്‍ ഉള്‍പ്പെടുന്ന ദ്വീപസമൂഹങ്ങളെയും ഈസ്റ്റിന്‍ഡീസ്‌ എന്ന സംജ്ഞയിലൂടെ വിവക്ഷിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമാണിത്‌. ഏഷ്യയ്‌ക്കും ആസ്റ്റ്രലിയയ്‌ക്കുമിടയ്‌ക്ക്‌ ഭൂമധ്യരേഖയ്‌ക്ക്‌ ഇരുവശത്തുമായി 6,100 കിലോമീറ്ററോളം നീളത്തില്‍ ഇതു പരന്നുകിടക്കുന്നു. ന്യൂഗിനി, ബോര്‍ണിയോ, സുമാട്ര, സെലിബീസ്‌, ജാവ, ലൂസോണ്‍, മിന്‍ഡാനാവോ എന്നിവയാണ്‌ ഇതിലെ പ്രമുഖ ദ്വീപുകള്‍. 1948 ന. 20-നുശേഷം ഈ പ്രദേശം ഔദ്യോഗികമായി ഇന്തോനേഷ്യ എന്ന പേരിലറിയപ്പെടുന്നു. നോ. ഇന്തോനേഷ്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍