This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈറോഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:10, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈറോഡ്‌

തമിഴ്‌നാട്‌ സംസ്ഥാനത്തിൽ കോയമ്പത്തൂർ ജില്ലയിൽപ്പെട്ട ഒരു നഗരം. ചെന്നൈയിൽനിന്ന്‌ 389 കി.മീ. ദൂരെ കാവേരി നദിയുടെ വലത്തേക്കരയിൽ സ്ഥിതിചെയ്യുന്നു. ദക്ഷിണ റയിൽവേയിലെ ഒരു പ്രധാന ജങ്‌ഷനാണ്‌ ഈറോഡ്‌; ചെന്നൈ-തിരുവനന്തപുരം, കോയമ്പത്തൂർ-തിരുച്ചിറപ്പള്ളി ലൈനുകള്‍ ഇവിടെ സന്ധിക്കുന്നു. സേലം മുതൽ കന്യാകുമാരി വരെയുള്ള 47-ാം നമ്പർ നാഷണൽ ഹൈവേ ഈറോഡുവഴിയാണ്‌ കടന്നുപോകുന്നത്‌. റെയിൽവേ സംബന്ധിച്ച വിവിധ പ്രവർത്തനങ്ങള്‍ ഈറോഡിൽ കേന്ദ്രീകരിച്ചിരിക്കുന്നു. തമിഴ്‌ സംസ്‌കാരത്തിന്റെ പ്രാചീനകേന്ദ്രങ്ങളിൽ ഒന്നായി വാഴ്‌ത്തപ്പെടുന്ന ഈറോഡ്‌ മറാഠികള്‍, മൈസൂർ സുൽത്താന്മാർ, ബ്രിട്ടീഷുകാർ എന്നിവരുടെ ആധിപത്യത്തിന്‍കീഴിൽ അഭിവൃദ്ധി നേടി. ഹൈദരലിയുടെ കാലത്താണ്‌ ഈ നഗരം ഗണ്യമായ വികാസം പ്രാപിച്ചത്‌; 1732-ൽ ടിപ്പുസുൽത്താന്‍ ബ്രിട്ടീഷുകാരുമായി സന്ധിയിലേർപ്പെട്ടതിനെത്തുടർന്ന്‌ പൂർവാധികം അഭിവൃദ്ധിപ്പെട്ടു. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം വ്യാവസായികമായി പുരോഗമിച്ചു വരുന്നു; പരുത്തിത്തുണി, കളിമണ്‍ സാധനങ്ങള്‍, കടലാസ്‌ എന്നിവയുടെ നിർമാണമാണ്‌ മുന്നിട്ടു നില്‌ക്കുന്നത്‌. ഈ റോഡ്‌ ആസ്ഥാനമായി 8,209 ച.കി.മീ വിസ്‌തൃതിയിലുള്ള ഒരു ജില്ലയും തമിഴ്‌നാട്‌ സംസ്ഥാനത്തിലുണ്ട്‌. ജനസംഖ്യ: 1,259,608 (2011).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍