This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈറോഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈറോഡ്‌

തമിഴ്‌നാട്‌ സംസ്ഥാനത്തില്‍ കോയമ്പത്തൂര്‍ ജില്ലയില്‍പ്പെട്ട ഒരു നഗരം. ചെന്നൈയില്‍നിന്ന്‌ 389 കി.മീ. ദൂരെ കാവേരി നദിയുടെ വലത്തേക്കരയില്‍ സ്ഥിതിചെയ്യുന്നു. ദക്ഷിണ റയില്‍വേയിലെ ഒരു പ്രധാന ജങ്‌ഷനാണ്‌ ഈറോഡ്‌; ചെന്നൈ-തിരുവനന്തപുരം, കോയമ്പത്തൂര്‍-തിരുച്ചിറപ്പള്ളി ലൈനുകള്‍ ഇവിടെ സന്ധിക്കുന്നു. സേലം മുതല്‍ കന്യാകുമാരി വരെയുള്ള 47-ാം നമ്പര്‍ നാഷണല്‍ ഹൈവേ ഈറോഡുവഴിയാണ്‌ കടന്നുപോകുന്നത്‌. റെയില്‍വേ സംബന്ധിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ ഈറോഡില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.

തമിഴ്‌ സംസ്‌കാരത്തിന്റെ പ്രാചീനകേന്ദ്രങ്ങളില്‍ ഒന്നായി വാഴ്‌ത്തപ്പെടുന്ന ഈറോഡ്‌ മറാഠികള്‍, മൈസൂര്‍ സുല്‍ത്താന്മാര്‍, ബ്രിട്ടീഷുകാര്‍ എന്നിവരുടെ ആധിപത്യത്തിന്‍കീഴില്‍ അഭിവൃദ്ധി നേടി. ഹൈദരലിയുടെ കാലത്താണ്‌ ഈ നഗരം ഗണ്യമായ വികാസം പ്രാപിച്ചത്‌; 1732-ല്‍ ടിപ്പുസുല്‍ത്താന്‍ ബ്രിട്ടീഷുകാരുമായി സന്ധിയിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ പൂര്‍വാധികം അഭിവൃദ്ധിപ്പെട്ടു. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം വ്യാവസായികമായി പുരോഗമിച്ചു വരുന്നു; പരുത്തിത്തുണി, കളിമണ്‍ സാധനങ്ങള്‍, കടലാസ്‌ എന്നിവയുടെ നിര്‍മാണമാണ്‌ മുന്നിട്ടു നില്‌ക്കുന്നത്‌. ഈ റോഡ്‌ ആസ്ഥാനമായി 8,209 ച.കി.മീ വിസ്‌തൃതിയിലുള്ള ഒരു ജില്ലയും തമിഴ്‌നാട്‌ സംസ്ഥാനത്തിലുണ്ട്‌. ജനസംഖ്യ: 1,259,608 (2011).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍