This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈറ

Travancore reed bamboo

ഈറ

പോയേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരിനം മുള. ശാ.നാ. ഓക്ലാന്‍ഡ്ര ട്രാവന്‍കൂറിക്ക (ochlandra travancorica). നിവര്‍ന്നു വളരുന്ന ഈറയ്‌ക്ക്‌ 2-6 മീ. വരെ ഉയരവും 5-8 സെ.മീ. വ്യാസവും ഉണ്ടായിരിക്കും. ചാരനിറം കലര്‍ന്ന പച്ച നിറമുള്ള കാണ്ഡത്തിന്റെ ഉള്‍ഭാഗം പൊള്ളയായിരിക്കും. ഈറയുടെ കാണ്ഡം, 15-20 സെ.മീ. നീളമുള്ളതും ലോമിലവും വരകളോടു കൂടിയതുമായ പോളകള്‍ കൊണ്ട്‌ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കാണ്ഡത്തിലുള്ള പര്‍വങ്ങള്‍, ഉന്തി നില്‍ക്കുന്നതും പൊഴിഞ്ഞുപോയ പോളകളുടെ അടയാളങ്ങള്‍ ഉള്ളവയുമാണ്‌. പര്‍വാന്തരങ്ങള്‍ക്ക്‌ (internode) 45-60 സെ.മീ. നീളം ഉണ്ടായിരിക്കും. പ്രാസാകാരമുള്ള (lanceolate) ഇലകള്‍ക്ക്‌ 9-30 സെ.മീ. നീളവും 5-12 സെ.മീ. വീതിയും ഉണ്ടായിരിക്കും. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ബഹുശാഖിത നാരായമഞ്‌ജരിയാണ്‌ പൂങ്കുല. അതില്‍ വലുതും ചെറുതുമായ പുഷ്‌പങ്ങള്‍ കാണപ്പെടുന്നു. താരതമ്യേന വലുപ്പമുള്ളതും തവിട്ടു നിറത്തിലുളളതുമായ കാരിയോപ്‌സിസ്‌ ആണ്‌ ഫലം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍