This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇൽ-ഖാന്‍ വംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇല്‍-ഖാന്‍ വംശം

എ.ഡി. 1256 മുതല്‍ 1335 വരെ ഇറാനിലും ഇറാഖിലും ഭരണം നടത്തിയ മംഗോള്‍ രാജവംശം. ജെങ്കിസ്‌ഖാന്റെ പൗത്രനായ ഹുലാഗുഖാന്‍ (1217-65) ആണ്‌ ഇല്‍-ഖാന്‍ വംശത്തിന്റെ സ്ഥാപകന്‍. ഇറാന്‍ കേന്ദ്രമാക്കി ഭരിച്ചിരുന്ന ഇവരുടെ സാമ്രാജ്യം ഓക്‌സസ്‌ (ആമു-ദരിയ) നദി മുതല്‍ ഇന്ത്യാസമുദ്രം വരെയും സിന്ധു മുതല്‍ യൂഫ്രട്ടിസ്‌ വരെയും വ്യാപിച്ചിരുന്നു. മംഗോള്‍ കേന്ദ്രമാക്കി ഭരിച്ചിരുന്ന ഖാന്റെ സാമന്തന്മാരെന്ന നിലയ്‌ക്ക്‌ നാമമാത്ര ഭരണാധികാരികളായിരുന്നു ഇവര്‍. ഈ വംശത്തിലെ ഏറ്റവും പ്രബലനായ ഭരണാധികാരി ഘസന്‍ (1295-1304) ആയിരുന്നു ഇസ്‌ലാംമതത്തെ തന്റെ രാജ്യത്തിലെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചത്‌. ഘസന്റെ മുന്‍ഗാമികള്‍ ബുദ്ധമത വിശ്വാസികളായിരുന്നു എന്നാണ്‌ കരുതപ്പെടുന്നത്‌. ഘസന്റെ പിന്‍ഗാമിയായ ഉല്‍-ജെയ്‌തു (1304-16) തലസ്ഥാനം തബ്രീസില്‍നിന്ന്‌ സോല്‍താനിയേയിലേക്കു മാറ്റി. അദ്ദേഹത്തിന്റെ ശവകുടീരം മാത്രമേ ഈ കാലത്തിന്റെ ശില്‌പകലാവൈദഗ്‌ധ്യത്തിന്റെയും പ്രൗഢിയുടെയും തെളിവായി ഇപ്പോള്‍ നിലനില്‌ക്കുന്നുള്ളൂ. ഉല്‍-ജെയ്‌തുവിന്റെ പിന്‍ഗാമിയായ അബു സെയ്‌ദി(1316-35)ന്റെ കാലശേഷം ഈ വംശത്തിന്റെ പ്രതാപം ക്ഷയോന്മുഖമായി; പല പ്രവിശ്യകളും സ്വതന്ത്രമാവുകയോ ആക്രമണങ്ങള്‍ക്കു വിധേയമാവുകയോ ചെയ്‌തു. ഇല്‍-ഖാന്‍ ഭരണകാലത്ത്‌ ചരിത്രരചന, വൈദ്യശാസ്‌ത്രം, ഗണിതശാസ്‌ത്രം മുതലായവയ്‌ക്ക്‌ സമര്‍ഹമായ പ്രാത്സാഹനം സിദ്ധിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍