This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌മസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസ്‌മസ്‌

Isthmus

കടല്‍ ചൂഴ്‌ന്ന കരയിടുക്ക്‌ വന്‍കരഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂഭാഗം. ഉത്തര-ദക്ഷിണ അമേരിക്കകളെ ബന്ധിപ്പിക്കുന്ന പനാമയും ആഫ്രിക്ക, ഏഷ്യ എന്നീ വന്‍കരകളെ അന്യോന്യം ബന്ധിപ്പിക്കുന്ന സൂയസും ഇസ്‌മസു(isthmus)കള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. ജന്തുക്കളും സസ്യങ്ങളും ഒരു വന്‍കരയില്‍ നിന്നു മറ്റൊരു വന്‍കരയിലേക്കു വ്യാപിക്കുന്നതിനുള്ള സാഹചര്യം ഇസ്‌മസുകളിലൂടെ സൃഷ്‌ടിക്കപ്പെടുന്നതിനാല്‍ സസ്യ-ജന്തു ഭൂമിശാസ്‌ത്രത്തില്‍ ഇവയ്‌ക്ക്‌ പ്രത്യേക പ്രാധാന്യം ഉണ്ട്‌. ഗ്രീസ്‌ ഉപദ്വീപിനെ പെലപ്പൊണീസുമായി ബന്ധിപ്പിക്കുന്ന കോറിന്ത്‌ ചരിത്രപ്രാധാന്യം നേടിയിട്ടുള്ള മറ്റൊരു കരയിടുക്കാണ്‌. ഭൗമായുസ്സിലെ നിശ്ചിതഘട്ടംവരെ ഇന്നത്തെ ബെറിങ്‌ കടലിടുക്കിന്റെ സ്ഥാനത്ത്‌ ഇടുങ്ങിയ ഒരു കരഭാഗം ഉണ്ടായിരുന്നുവെന്നും അങ്ങനെ ഏഷ്യ-അമേരിക്കാ വന്‍കരകള്‍ പരസ്‌പരം ബന്ധിക്കപ്പെട്ടിരുന്നുവെന്നും ഭൂവിജ്ഞാനികള്‍ കരുതുന്നു. ശ്രീലങ്കയെ ഇന്ത്യയുമായി ബന്ധിപ്പിച്ചിരുന്ന ഒരു ഇസ്‌മസ്‌ (രാമസേതു) നിലവിലുണ്ടായിരുന്നതായും വിശ്വസിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍