This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസബെല (1451 - 1504)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസബെല (1451 - 1504)

Isabella

1474 മുതല്‍ 1504 വരെ കസ്റ്റീല്‍ ഭരിച്ച രാജ്ഞി. കസ്റ്റീലിലെ ജോണ്‍ II ന്റെയും പോര്‍ച്ചുഗലിലെ ഇസബെലയുടെയും പുത്രിയായി 1451 ഏ. 22-നു ജനിച്ചു. ഇസബെല 1469-ല്‍ അരഗണിലെ ഫെര്‍ഡിനന്‍ഡ്‌ II-നെ വിവാഹം ചെയ്‌തതിനെത്തുടര്‍ന്ന്‌ ഇരുവരും അരഗണ്‍-കസ്റ്റീല്‍ രാജ്യങ്ങള്‍ സംയുക്തമായി ഭരിക്കാന്‍ തുടങ്ങി. അരഗണിന്റെയും കസ്റ്റീലിന്റെയും സംയോജനത്തോടെയാണ്‌ സ്‌പെയിനിന്റെ ഏകീകരണം പൂര്‍ത്തിയായത്‌. സ്‌പാനിഷ്‌ നിയമം ക്രാഡീകരിച്ചതിലൂടെ നീതിന്യായനിര്‍വഹണരംഗത്ത്‌ തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇസബെലയ്‌ക്കു കഴിഞ്ഞു. കസ്റ്റീലില്‍ ആദ്യമായി മതവിചാരണ (Inquisition) നടപ്പിലാക്കിയത്‌ ഇവരാണ്‌. കസ്റ്റീലില്‍ നിന്ന്‌ യഹൂദരെ കൂട്ടമായി പുറത്താക്കിയതും (1492) ഗ്രാനഡ പിടിച്ചെടുത്തതുമായിരുന്നു ഭരണകാലത്തെ മറ്റു പ്രധാന സംഭവങ്ങള്‍. ക്രിസ്റ്റഫര്‍ കൊളംബസിന്റെ സാഹസിക സഞ്ചാരങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‌കിയതിലൂടെ അമേരിക്കയിലെ സ്‌പാനിഷ്‌ സാമ്രാജ്യത്തിന്‌ അടിത്തറയിട്ടത്‌ ഇസബെലയാണ്‌. ഇസബെല 1504 ന. 26-ന്‌ മെഡിന ദെല്‍ കാംപോയില്‍ നിര്യാതയായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B8%E0%B4%AC%E0%B5%86%E0%B4%B2_(1451_-_1504)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍