This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇളന്നീർക്കുഴമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇളന്നീര്‍ക്കുഴമ്പ്‌

നേത്രചികിത്സയ്‌ക്ക്‌ കേരളത്തില്‍ പ്രസിദ്ധമായ ഒരു ആയുര്‍വേദൗഷധം. "രസക്രിയകള്‍' എന്ന്‌ മൊത്തത്തില്‍ പറയാറുള്ള കുഴമ്പു പാകത്തിലുള്ള ഒരു കൂട്ടം മരുന്നുകളുള്ളതില്‍ അധികവും കച്ചിലെഴുതുവാനുള്ളവയാണ്‌(collyriums). ഇെവയിലൊന്നാണ്‌ ഇളന്നീര്‍ക്കുഴമ്പ്‌. പിത്തവികാരം കൊണ്ടുണ്ടാകുന്ന അര്‍മം, തിമിരം, വ്രണശുക്ലം, കച്ചുപഴുപ്പ്‌ തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക്‌ ഫലപ്രദമാണിത്‌. വിശേഷിച്ച്‌ രോഗമൊന്നുമില്ലാത്തവര്‍ക്കും ഇതിന്റെ ഉപയോഗം നല്ലതാണ്‌. കച്ചുരോഗങ്ങള്‍ വരാതിരിക്കുവാനും കച്ചിനു കുളിര്‍മ കിട്ടാനും കച്ചിലെ ശ്ലേഷ്‌മധരകലയിലുണ്ടാകുന്ന കൊഴുത്ത ഉപലേപങ്ങളെ നീക്കംചെയ്‌തു പ്രസാദമുണ്ടാക്കാനും ഇതു സഹായകമാണ്‌. ഒന്നോ രണ്ടോ തുള്ളി എടുത്ത്‌ രണ്ടുകച്ചിലും എഴുതി രണ്ടുമൂന്നു മിനിട്ടുനേരം കച്ചടച്ചും തുറന്നും കൊണ്ടിരുന്നശേഷം ശുദ്ധജലംകൊണ്ട്‌ നല്ലപോലെ കഴുകണം

""ദാര്‍വീവരാ മധുകമംഭസി നാളീകേരേ
പക്ത്വാഷ്‌ടഭാഗപരിശിഷ്‌ടരസം പുനസ്‌തത്‌
സാന്ദ്രം വിപാച്യ ശശിസൈന്ധവമാക്ഷികാഢ്യം
യുഞ്‌ജ്യാത്‌ വ്രണാര്‍മതിമിരാദിഷു പിത്തജേഷു''
(സഹസ്രയോഗം നേത്രചികിത്സ)
 

എന്നാണ്‌ ഈ ഔഷധത്തിന്റെ നിര്‍മാണത്തെയും പ്രയോഗത്തെയുംപറ്റി സൂചിതമായിട്ടുള്ളത്‌. മരമഞ്ഞള്‍ത്തൊലി 2 പലം, ത്രിഫലത്തോട്‌ 2 പലം, ഇരട്ടി മധുരം 3 പലം എന്നിവ 9 ഇടങ്ങഴി ഇളന്നീരില്‍ ചതച്ചിട്ട്‌ തിളപ്പിച്ച്‌, എട്ടിലൊന്നായി ശേഷിപ്പിച്ച്‌, പിഴിഞ്ഞരിച്ച്‌, മന്ദാഗ്നിയില്‍ കുറുക്കി, മെഴുകുപാകത്തിന്‌ അല്‌പം മുമ്പ്‌ അടുപ്പില്‍ നിന്നു വാങ്ങി കുഴിയമ്മയിലാക്കി, ആറിയാല്‍, പത്തുനാഴികനേരം (ഏകദേശം 4 മണിക്കൂര്‍) അരച്ച്‌ തേന്‍ വീഴ്‌ത്തി രണ്ടു നാഴികനേരം വീണ്ടും അരച്ച്‌ ഇന്തുപ്പ്‌ 3/4 കഴഞ്ച്‌, പീതരോഹിണി, പച്ചക്കര്‍പ്പൂരം ഇവ 3 കഴഞ്ച്‌, വീതം ഇട്ട്‌ പിന്നെയും ഏഴര നാഴികയോളം (ഉദ്ദേശം 3 മണിക്കൂര്‍) അരച്ച്‌ അരിച്ചാണ്‌ ഇളന്നീര്‍ക്കുഴമ്പ്‌ ഉണ്ടാക്കുന്നത്‌. നോ. നേത്രചികിത്സ' (ഡോ. പി.ആര്‍. വാര്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍