This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലൂമിനാറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലൂമിനാറ്റി

Illuminati

18-ാം ശതകത്തില്‍ യൂറോപ്പില്‍ നിലവിലിരുന്ന ഒരു സ്വതന്ത്ര ചിന്താപ്രസ്ഥാനം. ജെസ്യൂട്ടും കാനോന്‍നിയമ പ്രാഫസറും ആയിരുന്ന ആഡം വൈസ്‌ഹോപ്‌റ്റാണ്‌ ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ (1776). ക്രിസ്‌തുമതത്തിന്റെ സ്ഥാനത്ത്‌ യുക്തിസഹമായ ഒരു മതം സ്ഥാപിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ജെസ്യൂട്ട്‌ സംഘത്തെപ്പോലെ തന്നെയാണ്‌ ഈ സംഘടനയും കെട്ടിപ്പടുത്തിരുന്നത്‌. ഇതിലെ അംഗങ്ങള്‍ സമ്പൂര്‍ണതാവാദികള്‍ (Perfectibilists)എന്ന്‌ സ്വയം വിളിച്ചുപോന്നു. പ്രസിദ്ധ സാഹിത്യകാരന്മാരായ ഗോയ്‌ഥേ, ഹെര്‍ഡര്‍ എന്നിവരും ഗോഥാ, വൈമാര്‍ എന്നിവിടങ്ങളിലെ ഭരണാധിപരും ഈ സംഘടനയിലേക്ക്‌ ആകൃഷ്‌ടരായ പ്രമുഖരില്‍ ചിലരാണ്‌. പ്രജാഹിതതത്‌പരരായ ഏകാധിപതികളുടെ (benevolent despots) ഭരണരീതിയെ അംഗീകരിച്ചിരുന്ന ഈ സംഘടനയെ 1785-ല്‍ ബവേറിയന്‍ ഗവണ്‍മെന്റ്‌ നിരോധിച്ചു.

"ബോധവാന്മാര്‍' അഥവാ "ഉള്‍ക്കാഴ്‌ച കിട്ടിയവര്‍' എന്നര്‍ഥമുള്ള "ആലുംബ്രദോസ്‌' (Alumbrados)എന്ന സംഘവും ഇലൂമിനാറ്റിയുടെ ഒരു ഭാഗമായിരുന്നു. ലൂയി തഢകകക(1755-1824)ന്റെ കാലത്ത്‌ ഫ്രാന്‍സില്‍ രൂപംകൊണ്ട ഒരു സമാനപ്രസ്ഥാനത്തിലെ അംഗങ്ങള്‍ "ഫാമിലിസ്റ്റുകള്‍' (Familists)എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌.

ഇവരെല്ലാവരും ഒരുതരം പ്രത്യക്ഷ ദൈവവാദി(Deists)കളായിരുന്നു. ബോധമണ്ഡലത്തിന്‌ അഗോചരമായ യാതൊന്നിനും ഈശ്വരത്വം കല്‌പിക്കാന്‍ ഇവര്‍ തയ്യാറില്ലായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍