This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇമാം, സെയ്‌ദ്‌ ഹസന്‍ (1871 - 1933)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:03, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇമാം, സെയ്‌ദ്‌ ഹസന്‍ (1871 - 1933)

ഇന്ത്യന്‍ സ്വാതന്ത്യ്രസമരനേതാവ്‌. പാറ്റ്‌നാജില്ലയിലെ നിയോറ ഗ്രാമത്തിൽ 1871 ആഗ. 31-ന്‌ ജനിച്ചു. 18-ാമത്തെ വയസ്സിൽ ലണ്ടനിലെ മിഡിൽ ടെമ്പിളിൽ ചേർന്ന ഇദ്ദേഹം അക്കാലത്ത്‌ അവിടെ അന്‍ജുമാന്‍ ഇസ്‌ലാമിക്‌ സംഘത്തിന്റെയും ഇന്ത്യന്‍ സൊസൈറ്റിയുടെയും സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1892-ൽ നിയമബിരുദം നേടി ഇന്ത്യയിൽ തിരിച്ചെത്തിയ ഇമാം ഹസന്‍ പിന്നീട്‌ കൽക്കത്താ ഹൈക്കോടതിയിലെ ജഡ്‌ജിയായി. ഇദ്ദേഹത്തിന്റെ ക്ഷണമനുസരിച്ചാണ്‌ 1912-ൽ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ വാർഷികസമ്മേളനം ബങ്കിപ്പൂരിൽ നടത്തിയത്‌. 1918-ൽ ബോംബെയിൽച്ചേർന്ന ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ ആദ്യത്തെ പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്‌ ഇമാം ഹസന്‍ ആണ്‌. മോണ്ട്‌ ഫോർഡ്‌ പദ്ധതി "അപര്യാപ്‌തവും അതൃപ്‌തികരവും നിരാശാജനകവു'മാണെന്ന പ്രമേയം കോണ്‍ഗ്രസ്‌ പാസാക്കിയത്‌ ഈ സമ്മേളനത്തിൽ വച്ചായിരുന്നു. റൗലത്ത്‌ ബില്ലിനെതിരായി ഗാന്ധിജി സത്യാഗ്രഹമാരംഭിച്ചപ്പോള്‍ ഇമാം അതിന്‌ ധാർമികമായ പിന്തുണ നല്‌കി. ഒരു തികഞ്ഞ ദേശീയവാദിയായിരുന്ന ഇമാം സെയ്‌ദ്‌ ഹസന്‍ 1933 ഏപ്രിലിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍