This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇമാം, സെയ്‌ദ്‌ ഹസന്‍ (1871 - 1933)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇമാം, സെയ്‌ദ്‌ ഹസന്‍ (1871 - 1933)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവ്‌. പാറ്റ്‌നാജില്ലയിലെ നിയോറ ഗ്രാമത്തില്‍ 1871 ആഗ. 31-ന്‌ ജനിച്ചു. 18-ാമത്തെ വയസ്സില്‍ ലണ്ടനിലെ മിഡില്‍ ടെമ്പിളില്‍ ചേര്‍ന്ന ഇദ്ദേഹം അക്കാലത്ത്‌ അവിടെ അന്‍ജുമാന്‍ ഇസ്‌ലാമിക്‌ സംഘത്തിന്റെയും ഇന്ത്യന്‍ സൊസൈറ്റിയുടെയും സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 1892-ല്‍ നിയമബിരുദം നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ ഇമാം ഹസന്‍ പിന്നീട്‌ കല്‍ക്കത്താ ഹൈക്കോടതിയിലെ ജഡ്‌ജിയായി. ഇദ്ദേഹത്തിന്റെ ക്ഷണമനുസരിച്ചാണ്‌ 1912-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷികസമ്മേളനം ബങ്കിപ്പൂരില്‍ നടത്തിയത്‌. 1918-ല്‍ ബോംബെയില്‍ ച്ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യത്തെ പ്രത്യേക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌ ഇമാം ഹസന്‍ ആണ്‌. മോണ്ട്‌ ഫോര്‍ഡ്‌ പദ്ധതി "അപര്യാപ്‌തവും അതൃപ്‌തികരവും നിരാശാജനകവു'മാണെന്ന പ്രമേയം കോണ്‍ഗ്രസ്‌ പാസാക്കിയത്‌ ഈ സമ്മേളനത്തില്‍ വച്ചായിരുന്നു. റൗലത്ത്‌ ബില്ലിനെതിരായി ഗാന്ധിജി സത്യഗ്രഹമാരംഭിച്ചപ്പോള്‍ ഇമാം അതിന്‌ ധാര്‍മികമായ പിന്തുണ നല്‌കി. ഒരു തികഞ്ഞ ദേശീയവാദിയായിരുന്ന ഇമാം സെയ്‌ദ്‌ ഹസന്‍ 1933 ഏപ്രിലില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍